സൃഷ്ടികളിലൂടെ എന്നും നമുക്കൊപ്പം ജീവിക്കും; ബേസിൽ ജോസഫ്

‘ശ്രീനി സാർ നമുക്ക് സമ്മാനിച്ച എല്ലാ ചിരികൾക്കും സ്നേഹസാനിധ്യത്തിനും നന്ദി. നമ്മുടെ ബാല്യത്തില്യത്തിന്റെയും സന്തോഷമുള്ള ഓർമകളുടെയും ഒരു വലിയ ഭാ​ഗമായിരുന്നു. വിടവാങ്ങിയെങ്കിലും, നിങ്ങളുടെ സൃഷ്ടികളിലൂടെ നിങ്ങൾ എന്നും നമുക്കൊപ്പം ജീവിക്കും. ഇതിഹാസമെ നിത്യശാന്തി നേരുന്നു’ എന്ന് ബേസിൽ ജോസഫ് ഫെയ്സ്ബുക്കിലൂടെ കുറിച്ചു.

ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന്‌ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അന്ത്യം.

Also read : ‘നീ എന്നെ കരയിപ്പിച്ചു കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു’; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതലുള്ള രജനികാന്തുമായുള്ള സൗഹൃദത്തെ ഓർത്തെടുത്ത ശ്രീനിവാസൻ

എല്ലാകാലഘട്ടത്തിലും പുതുമയോടെ നിൽക്കുന്ന കഥാ സന്ദർഭങ്ങളും, തലമുറവ്യത്യാസമില്ലാതെ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെത്. എന്നും സാമൂഹിക ചുറ്റുപാടുകളോട് ചിരിച്ചും കലഹിച്ചും അദ്ദേഹം സിനിമ മേഖലയിലും പൊതു ജീവിതത്തിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നീ സംവിധായകരോടൊപ്പം ചേർന്ന് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം, മിഥുനം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഇരുന്നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു ദേശീയ അവാർഡ്, 6 സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News