സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ബേസിൽ ജോസഫിന്റെ പുതിയ ലുക്കും പടവും തന്നെയാണ്. ‘അതിരടി’ എന്ന പുതിയ ചിത്രത്തിലെ താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെ൪ടുത്ത് കഴിഞ്ഞു. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സാംകുട്ടി എന്ന കോളജ് വിദ്യാർത്ഥിയായാണ് ബേസിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി അഭിനയിച്ച അനുഭവം പങ്കിട്ട് ബേസിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
“നാലു വർഷത്തെ കോളേജ് കാലമാണ് ചിത്രത്തിൽ. നിങ്ങളുടെ പ്രായമുള്ള കുട്ടികളാണ് എന്റെ ക്ലാസ്സ്മേറ്റ്സായി വരുന്നത്. അവർക്കു കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പഴയ കോളേജ് കാലമൊക്കെ മിസ്സ് ചെയ്യാൻ തുടങ്ങി. പഴയ എനർജിയും ആരവവുമൊക്കെ മിസ്സാവുന്നല്ലോ ഈശ്വരാ എന്നു ആലോചിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിൽ ചെന്നു കയറിയപ്പോൾ, ദേ ഭാര്യയും കുട്ടിയുമൊക്കെ ഇരിക്കുന്നു. റിയാലിറ്റി ഹിറ്റ് മി ഹാർഡ്,” എന്നാണ് താരം പറഞ്ഞത്.
മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളായ അരുണ്‍ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

