
ബേസിൽ ജോസഫ് കഴിഞ്ഞ ദിസവം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ചിത്രത്തിന് താരങ്ങളുടെ കമൻ്റുകളുടെ വൻനിരയാണ്. ടൊവിനൊ തോമസും നസ്ലിനും നസ്രിയയും ഉൾപ്പെട നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. അതും നല്ല അടിപൊളി കമൻ്റുകൾ. ”ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലെ” എന്നാണ് യുവനടൻ നസ്ലിൻ കമൻ്റിട്ടത്. ആദ്യം വായിക്കുമ്പോൾ ഒന്ന് ഞെട്ടുമെങ്കിലും കാര്യം ഇതാണ്, ടൊവിനൊയും ബേസിലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിലെ ക്യാരക്ടറിൻ്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചതിന് പിന്നാലെയാണിത്. ചിത്രം ഒരു കോളേജ് വിദ്യാർത്ഥിയുടെ സ്റ്റൈലിലാണുള്ളത്. അതാണ് താരങ്ങളുടെ കമൻ്റുകൾക്ക് കാരണം. ടൊവിനൊ കമൻ്റിട്ടത് ‘എയ്ജ് ഇൻ റിവേഴ്സ് ഗിയർ’ എന്നാണ്.
നസ്ലിൻ്റെ കമൻ്റിന് മറുപടി കൊടുക്കാനും ടൊവിനൊ മറന്നില്ല. ”നീയാണ് അവൻ്റെ മെയിൻ ലക്ഷ്യമെന്നാണ് കമന്റിന് മറുപടിയിട്ടത്”. ഇതിൻ്റെ താഴെയും നിരവധി കമൻ്റുകൾ വരുന്നുണ്ട്. വലിയ പ്രതികരണമാണ് കമന്റുകൾക്കും ഫോട്ടോയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
Also read; സർവ്വം മായ 50 കോടി ക്ലബിലെത്തിയോ?
ഇവരുടെ കൂട്ട്കെട്ടും തമാശകളും മുന്നേയും സമൂഹമാധ്യമത്തിൽ ചർച്ചയായതാണ്. ”പൊളിച്ചുഡാ മുത്തേ കമോൺഡ” എന്നാണ് നസ്രിയയുടെ കമൻ്റുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

