എ ഐ ഹാക്കത്തോണിൽ തിളങ്ങി ‘ബീയിംഗ്’ ; മികച്ച എ ഐ വിഷ്വലൈസ്ഡ് ഫിലിം

IFFI

56-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന എ ഐ ഹാക്കത്തോണിൽ മികച്ച എ ഐ വിഷ്വലൈസ്ഡ് ഫിലിം അവാർഡ് ഇൻഡിവുഡ് നിർമ്മിച്ച ബീയിംഗ് സ്വന്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോകിച്ച് നിർമ്മിച്ച ഈ സിനിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം സിനിമകളോട് മത്സരിച്ചാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

വടക്കൻ കേരളത്തിലെ കുമ്മാട്ടി കാവുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബീയിംഗ, കുട്ടിക്കാലത്തെ ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങൾ പിന്നീട് എങ്ങനെയാണ് ജീവിതത്തിന് കരുത്തായി മാറുന്നത് എന്നാണ് എ ഐ യുടെ സഹായത്തോടെ പറഞ്ഞു വയ്ക്കുന്നത്. ബാല്യകാലത്ത് ഓർമയിൽ പതിഞ്ഞ മുത്തശ്ശി കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവന്റെ സ്വപ്നങ്ങളെ ഭയത്തിന്റെയും വിഭ്രമത്തിന്റേയും കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

ALSO READ : ‘കൃഷ്ണാഷ്ടമി: the book of dry leaves’; പ്രത്യേക പ്രദർശനം ഞായറാഴ്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും

പിന്നീടുണ്ടാവുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും ഈ പ്രതിരൂപങ്ങളെ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി ബോധമനസ്സിലൂടെ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള തിരിച്ചറിവാണ് ബീയിംഗ്‌ എന്ന എ ഐ ചലച്ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്രനിർമ്മാണത്തിൽ നിർമ്മിതബുദ്ധിക്കുള്ള സർഗ്ഗാത്മക സാധ്യതകളെ പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, എൻ.എഫ്.ഡി.സി, എൽ.ടി.ഐ. മൈൻഡ്ട്രീ (LTIMindtree) എന്നിവയുമായി ചേർന്ന് ഐ.എഫ്.എഫ്.ഐ ആദ്യമായി ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത് . ‘സിനിമാ എ.ഐ. ഹാക്കത്തോൺ ‘ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്.

ALSO READ : എന്റെ മനസ്സ് അങ്ങേയറ്റം സങ്കടത്തിലാണ്; കാസർഗോഡ് സംഗീത പരിപാടിയെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പ്രതികരിച്ച് ഹനാൻ ഷാ

18 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ചലച്ചിത്ര പ്രവർത്തകരാണ് ഹാക്കത്തോണിൽ പങ്കെടുത്തത്. ഇതിൽ മികച്ചു നിന്ന പത്തു ടീമുകൾക്കായി പരിപാടിയുടെ വേദിയിൽ വച്ച മാത്രം വെളിപ്പെടുത്തുന്ന ഒരു നിഗൂഢ പ്രമേയം നൽകിയത്. 48 മണിക്കൂറിനുള്ളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം നിർമ്മിക്കുന്ന മത്സര രീതിയാണ് പുരസ്‌കാരത്തിനായി ഉണ്ടായിരുന്നത് .

നിർമിത ബുദ്ധിയും സർഗാത്മകതയും സമന്വയിപ്പിച്ചു കൊണ്ട് ഐ.എഫ്.എഫ്.ഐ. 2025 ന്റെ സുപ്രധാന ആകർഷണീയതയായിഇന്ത്യയിലെ ആദ്യത്തെ എ.ഐ ഫിലിം ഫെസ്റ്റിവൽ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചലച്ചിത്രോത്സവം മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News