രണ്ടാം തവണ ഏഷ്യയിലെ മികച്ച നടനായി ‘ടൊവിനോ’

Tovino Thomas

സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയും നേടി മലയാളി താരം ടൊവിനോ. മികച്ച ഏഷ്യൻ നടനുള്ള അവാർഡാണ് താരം വീണ്ടും സ്വന്തമാക്കിയത്. “നരിവേട്ട” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ നേടിയത്.

2018 എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മുമ്പ് 2023 ൽ ടൊവിനോ ഈ അവാർഡ് സ്വന്തമാക്കിയത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരെ പിന്തള്ളിയാണ് ടൊവിനോ അവാർഡ് നേടിയത്.

Also Read: ”ലോക’ ഒരു പുരുഷ സൂപ്പർഹീറോയിൽ നിന്ന് ആരംഭിക്കാമായിരുന്നു, പക്ഷെ ദുൽഖർ പറഞ്ഞത് മറ്റൊന്ന്’; പ്രതികരണവുമായി കല്യാണി പ്രിയദർശൻ

“പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല!
‘നരിവേട്ട’യ്ക്ക് വേണ്ടി സെപ്റ്റിമിയസ് അവാർഡ്‌സ് 2025-ൽ വീണ്ടും മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് ചിത്രങ്ങൾക്കൊപ്പം ടൊവിനോ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായ നരിവേട്ട സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആയിരുന്നു. ചിത്രം മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടുകയും, തിയറ്ററുകളിലും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News