‘ടീമേ, കല്യാണമായി’…; നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു, ചിത്രങ്ങൾ പങ്കുവച്ച് താരം

bineesh bastin wedding

ടീമേ എന്ന വിളിയോടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. ദീർഘകാല പ്രണയിനിയായ താരയാണ് വധു. ഫേസ്‌ബുക്കിലൂടെയാണ് താരം വിവാഹക്കാര്യം പങ്കുവച്ചത്. കൃത്യം തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ഫെബ്രുവരിയിലാണ് വിവാഹമെന്ന് അറിയിച്ച ബിനീഷ് ബാസ്റ്റിൻ, താരക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.

‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ താര എന്നോടൊപ്പം ഉണ്ടാകും. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’ – ബിനീഷ് കുറിച്ചു.

ALSO READ; പ്രേക്ഷകരെ ഞെട്ടിച്ച് “പാതിരാത്രി”; തിയേറ്ററുകളിൽ വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

പത്ത് വർഷമായി മലയാളം സിനിമാ – ടെലിവിഷൻ മേഖലയിലെ സജീവ സാന്നിധ്യമാണ് ബിനീഷ് ബാസ്റ്റിൻ. സ്റ്റാർ മാജിക് ഷോയിലൂടെയും പോക്കിരിരാജ, അണ്ണൻ തമ്പി, ഡബിൾ ബാരൽ, സൗണ്ട് തോമ അടക്കം നിരവധി സിനിമകളിലൂടെയും ബിനീഷ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നടനായി. തമി‍ഴിൽ വിജയിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തെരിയിൽ വില്ലനായെത്തിയും അദ്ദേഹം ശ്രദ്ധ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News