
മലയളികൾക്ക് ഏറെ പ്രിയപ്പെട്ട സഹോദരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലൂവേഴ്സും അഭിനയിത്രികളുമാണ് നടൻ കൃഷ്ണ കുമാറിൻ്റെ നാല് മക്കൾ. ഇവർക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേക ഫാൻ ബേസുമുണ്ട്. സിനിമ ലോകത്ത് ഇവർ അവരുടേതായ സ്പേസ് ക്രിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരിലൊരാളായ ഇഷാനി കൃഷ്ണയാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തനിക്കുണ്ടായ ബോഡി ഷെയ്മിങിനെ പറ്റിയാണ് ഇഷാനി വെളിപ്പെടുത്തിയിരിക്കുന്നത്.
ബോഡി ഷെയ്മിങ് കമന്റുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഇഷാനി കൃഷ്ണ. ഇഷാനിയുടെ പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനിടെയാണ് കാര്യം പറഞ്ഞത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് താൻ പറയില്ലെന്നും എന്നാൽ തനിക്ക് ആ കമന്റുകൾ സഹായകമായിട്ടുണ്ടെന്നും നടി പറഞ്ഞു. നെഗറ്റീവ് കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ബോഡി ഷെയ്മിങ് കമന്റുകൾ വന്നിട്ടുണ്ടെന്നും എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ടെന്നുമാണ് ഇഷാനി പറഞ്ഞത് പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാൻ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്.
പഴയതിൽ നിന്നും ഒരുപാട് മാറാൻ തനിക്ക് സഹായകമായത് ആ കമന്റുകളും തൻ്റെ പഴയ ഫോട്ടോയുമൊക്കെയാണെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

