
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ഭ്രമയുഗം. മമ്മൂട്ടിക്ക് മികച്ച നടനുൾപ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളാണ് ഈ വേറിട്ട അനുഭൂതി സമ്മാനിച്ച സിനിമയെ തേടിയെത്തിയത്. ഇപ്പോഴിതാ ചിത്രം രാജ്യാന്തര തലത്തിൽ കൂടി ചർച്ചയാകുകയാണ്. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ഇനി ഭ്രമയുഗത്തിന് സ്വന്തം. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ പരമ്പര നടക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ‘ഭ്രമയുഗ’ത്തില്‍ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. മികച്ച സ്വീകാര്യതയാണ് മ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കപ്പെട്ട ചിത്രം രാഹുല്‍ സദാശിവനാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനടക്കം നാലെണ്ണമാണ് ‘ഭ്രമയുഗം’ നേടിയത്. മികച്ച നടൻ (മമ്മൂട്ടി) സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

