
മലയാള സിനിമ ലോക സിനിമകളോട് പോലും മത്സരിക്കാൻ ഉതകും വിധം ഉയർന്നിരിക്കുകയാണ്. ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് മലയാള സിനിമകൾ കഴിഞ്ഞ കാലങ്ങളിൽ നേടിക്കൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലേക്ക് എത്തുന്ന മലയാള സിനിമകളെ വിശ്വ കലാകാരന്മാർ ഉൾപ്പെടെ അംഗീകരിച്ചതുമാണ്. എങ്ങനെയാണ് മലയാള സിനിമ മാറിയതെന്നും എവിടെ നിന്നാണ് മലയാള സിനിമകൾ മാറിത്തുടങ്ങിയതെന്നും ഓർമയുണ്ടോ. യദാർത്ഥത്തിൽ സിനിമയാണോ മാറിയത് അതോ ആസ്വാദകരാണോ.
ഓരോ കാലത്തേയും ആസ്വാദകരെ മാനദണ്ഡമാക്കിയാണ് സിനിമകൾ നിർമിക്കുന്നതെന്നാണ് സംവിധായകരുൾപ്പെടെ പറഞ്ഞത്. മലയാള സിനിമയുടെ ആസ്വാദകർ എപ്പോഴാണ് മാറിത്തുടങ്ങിയത്? സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിഫൈലുകൾ പറയുന്നത് ബിഗ് ബി എന്ന മമ്മൂട്ടിച്ചിത്രമാണ് മാറ്റത്തിന്റെ തുടക്കമെന്നാണ്. അരണ്ട വെളിച്ചവും വേറിട്ട ഷോട്ടുകളുമാണ് സിനിമയുടെ പ്രത്യേകത. അമൽ നീരദ് സംവിധാനം ചെയ്ത് 2007 ൽ ആണ് സിനിമ പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് വേറിട്ട സിനിമകളുടെ നിരയായിരുന്നു മലയാളത്തിൽ പിറന്നത്. അത്രയും നാൾ കണ്ട സ്ഥിരം പാറ്റേൺ സിനിമകളിൽ നിന്നും മാറ്റുമുള്ള സിനിമകൾ. രാജീവ് പിള്ളൈ സംവിധാനം ചെയ്ത ട്രാഫിക് എന്ന 2011ൽ പുറത്തിറങ്ങിയ ചിത്രം തുറന്നിട്ടത് മലയാള സിനിമയുടെ വേറിട്ട കാഴ്ചയുടെ വാതിലുകളായിരുന്നു എന്നും സിനിഫൈലുകൾ പറയുന്നു.
Also read; ‘ഹാപ്പി ന്യൂ ഇയർ…’; സ്റ്റൈലിഷ് ലുക്കിൽ പുതുവത്സരാശംസകൾ നേർന്ന് മമ്മൂക്ക
ചാപ്പാക്കുരിശും, മഹേഷിൻ്റെ പ്രതികാരവും, ഇമയു വും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റ് സിനിമകളുമെല്ലാം മലയാളത്തിൻ്റെ മുഖമുദ്ര മാറ്റിയെന്നാണ് ആസ്വാദകർ പറയുന്നത്. ബ്രമയുഗം ആട് ജീവിതം എന്നിങ്ങനെ നീളുന്നതാണ് മലയാളത്തിൻ്റെ മാറ്റങ്ങളുടെ ഉദാഹരണം. എന്നാൽ ഇന്നത്തെ സിമിനകളോട് മത്സരിക്കാവുന്ന സിനിമകൾ മുന്നെ ഇറങ്ങിയിട്ടുണ്ടെന്നതും വാസ്തവമാണ്. എന്നാൽ അന്നത്തെ മലയാളിയുടെ ആസ്വാദന ശൈലി അതല്ലാത്തതിനാൽ വേണ്ട രീതിയിലുള്ള അംഗീകാരം അവയ്ക്ക് കിട്ടിയില്ലെന്നും പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

