ചെറിയ ശ്രീനിയും വലിയ ലോകവും

Cheriya Sreeniyum valiya lokavum

ചിരിയും ചിന്തയും നിറഞ്ഞ ശ്രീനിയുടെ വാക്കുകൾ മിനി സ്ക്രീനിൽ നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. കൈരളി ടിവിയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടി നർമ സംഭാഷണങ്ങളിലൂടെ എന്നും പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച ടിവി പരിപാടിയായിരുന്നു.

ബാല്യകാലവും സിനിമയിലെ അരങ്ങേറ്റവും, സ്വപ്നങ്ങളും വിജയത്തിലേക്കുള്ള വളർച്ചയും നർമം കലർന്ന ചെറിയ സംഭാഷണങ്ങളിലൂടെ ശ്രീനി പങ്കുവെയ്ക്കുന്നു. വളരെ മനോഹരവും ചിന്തോദ്ദീപകവുമായ സിനിമകളുടെ ആശയങ്ങൾ ലഭിക്കുന്നതിനെ പറ്റിയും പരിപാടിയിൽ ശ്രീനിവാസൻ പങ്കുവെയ്ക്കുന്നുണ്ട്.

Also Read: നർമ്മവും നവീനതയും ഒന്നിച്ചപ്പോൾ: ശ്രീനിവാസൻ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ സിനിമാ ചരിത്രം

സിനിമാ ലോകത്തെ രസകരമായ അനുഭവങ്ങളും തനതായ ശൈലിയിലൂടെ അദ്ദേഹം ചെറിയ ലോകവും വലിയ ശ്രീനിയിലൂടെ പറയുന്നുണ്ട്. ജീവിതത്തിലെ ഓരോ സന്ദർഭവും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ശ്രീനിവാസനെ ചെറിയ ലോകവും വലിയ ശ്രീനിയിലും കാണാൻ സാധിക്കും. കുട്ടിക്കാലം, ചലച്ചിത്ര രംഗത്തെ തുടക്കം, സമകാലികരായ താരങ്ങളുമായുള്ള ബന്ധത്തെ പറ്റിയും ഒപ്പം ഭക്ഷണരീതികൾ, ആരോഗ്യം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള നർമം കലർന്ന നിരീക്ഷണങ്ങളും പരിപാടിയിൽ ശ്രീനിവാസൻ പങ്കുവെയ്ക്കുന്നുണ്ട്.

ഇന്റർനെറ്റ് വ്യാപിച്ച കാലത്തും കൈരളി ടി വിയിൽ ശ്രീനി അവതരിപ്പിച്ച പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പല എപ്പിസോഡുകളുടെയും ചെറിയ ക്ലിപ്പുകൾ റിൽസായും മറ്റും വ്യാപിക്കുകയും ചെയ്തു. ഇന്നും നിരവധി ആളുകൾ കൈരളി ടിവിയിലെ ശ്രീനിവാസന്റെ പരിപാടി നവമാധ്യമത്തിലൂടെ ആസ്വദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News