
ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അവസാനഘട്ടത്തിൽ ഫുഡ്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതവും അഭിനേതാവും കൂടിയായ വിൻ ഡീസലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്.
റൊണാൾഡോയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചതിനൊപ്പം “ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ ഉണ്ടാകുമോ എന്നെല്ലാപേരും ചോദിക്കുന്നു, അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനാണ്, അദ്ദേഹത്തിനായി ഞാൻ ഒരു റോൾ എഴുതിയിട്ടുണ്ട്” എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചെയ്യുകയായിരുന്നു. 2027 ഏപ്രിലിലാണ് പരമ്പരയിലെ 11-ാമത് ചിത്രം പുറത്തിറങ്ങുക. അന്തരിച്ച നടന്‍ പോള്‍ വാക്കർ അനശ്വരമാക്കിയ ബ്രയാന്‍ ഒ’കോണര്‍ എന്ന കഥാപാത്രം ഡീസലിന്റെ ഡോമിനിക് ടൊറെറ്റോ എന്ന കഥാപാത്രത്തെ വീണ്ടും കാണുമെന്ന് വിൻ ഡീസൽ നേരത്തെ പറഞ്ഞിരുന്നു.
Also read : ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി
പോർച്ചുഗലിന്റെയും അൽ നസ്‌റിൻ്റെയും താരമായ റൊണാൾഡോയുടെ കളിക്കളത്തിലെ കരിയർ അവസാനിക്കുന്നതിന് മുന്നോടിയായിട്ടുള്ള നിർണ്ണായക നീക്കമായാണ് ഈ വാർത്തയെ ആരാധകവൃന്തം നോക്കിക്കാണുന്നത്.
2001-ൽ ആണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിലെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കളിക്കളത്തിൽ സി ആർ 7 ആയി മിന്നും പ്രകടനം കാഴ്ച്ചവച്ച റൊണാൾഡോ അഭിനയത്തിലും തിളങ്ങുമോ എന്ന് കാത്തിരുന്നു കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

