
നടൻ രജനീകാന്തിനായുള്ള കഥ എഴുതാനുള്ള പണിപ്പുരയിലാണെന്ന് സംവിധായകൻ മാരി സെല്‍വരാജ്. അദ്ദേഹത്തിൻ്റെ അഞ്ചാമത്തെ സിനിമയായ ‘ബൈസണി’ൻ്റെ അഭിമുഖത്തിനിടെയാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബർ 17ന് ആണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സിനിമ പ്രൊമോട്ട് ചെയ്യാനായി നടത്തിയ അഭിമുഖത്തിൽ മാരി സെൽവരാജ് രജനീകാന്തുമായി സഹകരിക്കാൻ സാധ്യതയുള്ള ഒരു പ്രൊജക്ട് കൈകാര്യം ചെയ്യുന്നതായാണ് പങ്കുവെച്ചത്.
“രജനീ സാറുമായി നിരവധി തവണ കണ്ടുമുട്ടി. എൻ്റെ സിനിമകളും വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം എപ്പോഴും എൻ്റെ സിനിമയുടെ റിലീസ് കഴിഞ്ഞ് വിളിച്ച് അഭിനന്ദിക്കാറുണ്ട്. ഇനി ഒരു കഥ രജനീ സാറിനായി എഴുതുന്നുണ്ട്. അദ്ദേഹം എന്നെ പരിയേറും പെരുമാള്‍, മാമന്നൻ വാഴൈ എന്നീ ചിത്രങ്ങള്‍ കണ്ടതിനുശേഷം വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ രജീഷ വിജയൻ, പശുപതി, ലാൽ, അമീർ തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്നു. ‘ബൈസണിനൊപ്പം പ്രദീപ് രംഗനാഥൻ്റെ ഡ്യൂഡും ഹരീഷ് കല്യാണിൻ്റെ ഡീസലും ഒപ്പമെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

