
പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്ന വാർത്ത ആരാധകരെ തെല്ലൊന്നും അല്ല ആവേശത്തിലാക്കിയത്. എന്നാൽ, ആ പൊലീസ് ആക്ഷനുകൾ ഇത്തവണ ബോളിവുഡിലായിരിക്കുമെന്ന് മാത്രം. ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമയായ ‘ദായ്റ’യിലാണ് പൃഥ്വി പൊലീസ് വേഷത്തിലെത്തുന്നത്. കരീന കപൂറാണ് നായിക. മേഘ്ന ഗുൽസാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. തൽവാർ, റാസി, സാം ബഹാദൂർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായികയാണ് മേഘ്ന.
ഏറെക്കാലത്തിന് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നത് എന്നതിനാൽ ആരാധകർ വമ്പൻ ഹൈപ്പിലാണ്. ഒപ്പം കരീന കപൂറും സ്‌ക്രീനിലെത്തുന്നതിനാൽ ആരാധകർ ആവേശത്തിലാക്കിയത്. ഈ വർഷം ആദ്യം പൃഥ്വിക്കൊപ്പം മേഘ്ന ഗുൽസാറിന്‍റെ സംവിധാനത്തിൽ താൻ സ്ക്രീനിലെത്തും എന്ന് കരീന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ചെയ്യുന്ന കുറ്റം, ശിക്ഷ, നീതി എന്നിവയെ ആനുകാലിക സംഭവങ്ങളോടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന കഥാതന്തുവാണ് ‘ദായ്റ’ പിന്തുടരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

