
ഡേടൈം എമ്മി പുരസ്കാരം സ്വന്തമാക്കി ലോക പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ. ഡേടൈം എമ്മി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡും ഇതോടെ 99 കാരനായ അറ്റൻബറോയുടെ പേരിലായി. ‘സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസ്’ എന്ന നെറ്ഫ്ലിസ് ടിവി പ്രോഗ്രാമിന്‍റെ അവതാരകനായി എത്തിയാണ് ടെലിവിഷൻ പുരസ്കാരങ്ങളിലെ ഏറ്റവും വലിയ അവാർഡ് അറ്റൻബറോ കരസ്ഥമാക്കിയത്.
പ്രശസ്ത ഹോളിവുഡ് നടൻ ഡിക്ക് വാൻ ഡൈക്കായിരുന്നു ഇതിന് മുമ്പ് ഡേടൈം എമ്മി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. “ഡേയ്‌സ് ഓഫ് ഔർ ലൈവ്‌സി”ലൂടെ 98 മത്തെ വയസിലായിരുന്നു അദ്ദേഹം അവാർഡ് നേടിയത്. എട്ട് പതിറ്റാണ്ട് അമേരിക്കൻ ടെലിവിഷനിൽ നിറസാന്നിധ്യമായി നിന്ന ശേഷമാണ് അറ്റൻബറോയെ ഡേടൈം എമ്മി തേടിയെത്തുന്നത്.
ആകെ മൊത്തം മൂന്ന് പുരസ്കാരങ്ങളാണ് ‘സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസ്’ നേടിയത്. ആറ് പതിറ്റാണ്ടിലേറെയായി സംപ്രേഷണം ചെയ്യുന്ന എബിസി ഷോയായ ജനറൽ ഹോസ്പിറ്റൽ മികച്ച ഡേടൈം ഡ്രാമ സീരീസടക്കം ഏഴ് എമ്മികൾ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു. ജനറൽ ഹോസ്പിറ്റലിനൊപ്പം, ദി സീക്രട്ട് ലൈവ്സ് ഓഫ് ആനിമൽസും ദി ഡ്രൂ ബാരിമോർ ഷോയും മൂന്ന് അവാർഡുകൾ വീതം നേടി. ഇന്നലെ രാത്രികാലിഫോർണിയയിലെ പസഡെന സിവിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

