പരസ്യത്തിനായി തലയില്‍ തട്ടമിട്ടതിന് ദീപിക പദുക്കോണിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

deepika-padukone-hijab-ranveer-singh

പരസ്യ ചിത്രീകരണത്തിനായി തലയിൽ തട്ടമിട്ട ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നേരത്തേയും ദീപിക പദുക്കോണിനെതിരെ ആവിഷ്കാരത്തിൻ്റെ പേരിൽ സംഘപരിവാർ രംഗത്തെത്തിയിരുന്നു. അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിന് കീഴിലുള്ള എക്‌സ്പീരിയന്‍സ് അബുദാബിയുടെ പരസ്യത്തിലാണ് ദീപിക അഭിനയിച്ചത്. ഭര്‍ത്താവ് രണ്‍വീര്‍ സിങിനൊപ്പമാണ് അഭിനയിച്ചത്. എക്‌സ്പീരിയന്‍സ് അബുദാബിയുടെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡറാണ് ദീപിക പദുക്കോൺ.

വീഡിയോ ക്ലിപ്പില്‍ കാഷ്വല്‍, പാശ്ചാത്യ വസ്ത്രങ്ങളിലാണ് ദമ്പതികള്‍ വരുന്നത്. ഇതിലാണ് തല പകുതി മറച്ച നിലയിൽ ദീപികയുള്ളത്. ലൂവ്രെ അബുദാബി മ്യൂസിയത്തിലെ ശില്‍പത്തിന് മുന്നില്‍ നിന്ന് ചിരിക്കുന്നതും തുടര്‍ന്ന് നഗരത്തിലെ പ്രധാന കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ വാസ്തുവിദ്യ ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. പള്ളി സന്ദര്‍ശിക്കുന്ന വേളയില്‍, ദീപിക പദുക്കോണ്‍ മുഖവും കൈകളും ഒഴികെ ശരീരം മുഴുവന്‍ മൂടുന്ന ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതും രണ്‍വീര്‍ സിംഗ് കറുത്ത സ്യൂട്ട് ധരിച്ചിരിക്കുന്നതും കാണാം.

Read Also: നിയമങ്ങൾ കാറ്റിൽ പറത്തി ‘ബിഗ്ബോസ്’ ചിത്രീകരണം; വീടിന് പൂട്ടിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്, കന്നഡ ഷോ നിർത്തിവെച്ചു

വീഡിയോ പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദീപിക പദുക്കോണ്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി. ദീപിക ഹിജാബ് ധരിച്ചുവെന്നാണ് സംഘപരിവാർ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. യഥാർഥത്തിൽ അബായ ആണ് അവർ ധരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News