ആ പ്രണയകഥ ഇനി ഒടിടിയിൽ കാണാം: തേരേ ഇഷ്ക് മേം ഒടിടി റിലീസ്

Tere Ishk Mein OTT Release

ധനുഷ് നായകനായി എത്തിയ ബോളിവുഡ് ചിത്രം തേരേ ഇഷ്ക് മേം ഒടിടി റിലീസിന് ഒരുങ്ങുന്നു. ധനുഷും കൃതി സനോണും ഒന്നിച്ചഭിനയിച്ച ചിത്രം 2025 നവംബർ 28 നാണ് തിയേറ്ററുകളിൽ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ബോക്സ് ഓഫീസിൽ 116.71 കോടി രൂപ കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.

സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കിയ ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ബോക്സ് ഓഫീസിലും വിദേശ വിപണികളിലും മികച്ച പ്രകടനം കാ‍ഴ്ച വെച്ച ചിത്രത്തിൽ ധനുഷിനെയും കൃതി സനോണിനെയും കൂടാതെ പ്രകാശ് രാജ്, ടോട്ട റോയ് ചൗധരി, പ്രിയാൻഷു പൈൻയുലി, പരംവീർ സിംഗ് ചീമ, ചിത്തരഞ്ജൻ ത്രിപാഠി, ജയ ഭട്ടാചാര്യ, വിനീത് കുമാർ സിംഗ്, മുഹമ്മദ് സീഷൻ അയൂബ്, സുശീൽ ദാഹിയ, മഹിർ മൊഹിയുദ്ദീൻ എന്നിവരും അഭിനയിക്കുന്നു.

Also Read: അമ്പമ്പോ! ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ; വീഡിയോയും ചിത്രങ്ങളും വൈറൽ

കൃതി സനോണുമായുള്ള ധനുഷിന്റെ കെമിസ്ട്രി ചർച്ച ചെയ്യപ്പെട്ടതാണ്. പ്രണയം, വൈകാരിക നിമിഷങ്ങൾ, സംഗീതം എന്നിവയാൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും ചിത്രത്തിന് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News