എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം? ധ്രുവനച്ചത്തിരം അപ്ഡേറ്റുമായി ജി.വി.എം; ഇത്തവണ ‘സ്കെച്ച്’ പാളില്ല!

Dhruva Natchathiram Release Date

ചിയാൻ വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ചിത്രത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് ഉടൻ ഉണ്ടാകുമെന്നും ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് സ്കെച്ച് വെക്കുകയാണോ. പടം ഉറപ്പായും റിലീസാകും അതിനെക്കുറിച്ചുള്ള അനൗൺസ്‌മെന്റ് മറ്റൊരു വേദിയിൽ ഉണ്ടാകും. ഉടൻ തന്നെ സിനിമ വരും. ഈ വർഷം തന്നെ സിനിമ വരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ALSO READ : അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

നിലവിൽ മറ്റ് സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ‘ധ്രുവനച്ചത്തിരം’ റിലീസ് ചെയ്യുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്നും ഗൗതം മേനോൻ പറഞ്ഞു. 2016-ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഹാരിസ് ജയരാജ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News