ബോക്സ് ഓഫീസ് വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’; കരിയറിലെ ഏറ്റവും വലിയ ഓപ്പണർ

Dhurandhar Box Office Collection

ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷനിൽ ചരിത്രനേട്ടവുമായി രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ എന്ന ചിത്രം. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണർ ആയി മാറിയിരിക്കുകയാണ് ഈ ചിത്രം. ഡിസംബർ 5 വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ധുരന്ധർ’ ആദ്യ ദിവസം തന്നെ 27 കോടി രൂപയിലധികം കളക്ഷൻ നേടി.

ഇന്ത്യയിലുടനീളം 33.81% കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ സയ്യാരയുടെ റെക്കോർഡും പഴങ്കഥയായി. രൺവീറിന്റെ ഇതുവരെയുള്ള സിനിമകളിൽ ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇനി ‘ധുരന്ധറി’ന് സ്വന്തം.

Also Read: വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 82.7 ബില്യൺ ഡോളറിന് കരാറൊപ്പിട്ടതായി റിപ്പോർട്ട്

താരം പ്രധാന വേഷത്തിലെത്തിയ ‘പദ്മാവത്’ 24 കോടി രൂപയായിരുന്നു ആദ്യം ദിനം നേടിയത്. ‘സിംബ’ ഒന്നാം ദിനം 20.72 കോടി രൂപ നേടി. അതേസമയം ‘ധുരന്ധറി’ന്റെ 4,000-ത്തിലധികം ഷോകളാണ് ആദ്യ ദിവസം ബുക്ക് ചെയ്യപ്പെട്ടത്. വൈകുന്നേരത്തെ ഷോകളിൽ 55%-ത്തിലധികം ഒക്യുപെൻസിയും രേഖപ്പെടുത്തി.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിച്ച ‘ധുരന്ധറി’ൽ മലയാളികൾക്കും ഏറെ പ്രിയങ്കരിയായ സാറ അർജുനാണ് നായികയായി എത്തിയത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ആദിത്യ ധർ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നി‌ർവഹിച്ചിരിക്കുന്നത്. ‘ധുരന്ധറി’ന്റെ സഹനിർമ്മാതാവ് കൂടിയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News