‘മൂപ്പര് തന്നെ മൂത്തോൻ’: സസ്പെൻസ് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

Lokah Moothon

ഓണ സിനിമകളിൽ ഹിറ്റായ ലോകയിലെ മൂത്തോൻ എന്ന കഥാപാത്രം വളരെയധികം ചർച്ചയായിരുന്നു. ‘ലോക’ സിനിമയിലെ ‘മൂത്തോൻ’ മമ്മൂട്ടിയാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ് പങ്കുവെച്ച് ദുൽഖർ സൽമാൻ. ‘മൂത്തോന്’ പിറന്നാൾ ആശംസകൾ എന്ന പോസ്റ്ററാണ് ദുൽഖർ സൽമാനും വേഫർ ഫിലിംസും പങ്കുവെച്ചത്.

മൂത്തോൻ എന്ന കഥാപാത്രത്തിന്റെ കൈ മാത്രമാണ് ലോക സിനിമയിൽ കാണിക്കുന്നത്. കയ്യും ശബ്ദവും കൊണ്ട് അത് മമ്മൂട്ടി തന്നെയാണെന്ന് പ്രേക്ഷകർ കരുതിയിരുന്നു. ഇപ്പോൾ അത് സ്ഥിരീകരിക്കുന്നതാണ് ദുൽഖർ പങ്കുവെച്ച പോസ്റ്റ്.

Also Read: വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ സ്വന്തമാക്കി ജിം ജാർമുഷ് ചിത്രം ഫാദർ മദർ സിസ്റ്റർ ബ്രദർ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹിറ്റായി മാറിയിരിക്കുകയാണ് ലോക. കളക്ഷനിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞ ലോക ഓണം റിലീസായ മലയാള സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടുകയും ചെയ്തു. അത് കൂടാതെ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയാകുകയും ചെയ്തു.

അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന മുതലായ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മലയാള സിനിമ ലോകത്തെ കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News