‘ലോകയിലെ മമ്മൂട്ടിയുടെ ക്യാമിയോ റോള്‍ സാധ്യമാക്കാൻ വ്യക്തമായ പദ്ധതികള്‍ നിശ്ചയിച്ചിട്ടുണ്ട്’: ദുൽഖർ സല്‍മാൻ

dulquer about mammootty

ദുൽഖർ സൽമാനും മമ്മൂട്ടിയും ഇതുവരെയും ഒരു സിനിമയിൽ ഒന്നിച്ചഭിനയിച്ച് മലയാളികളാരും കണ്ടിട്ടില്ല. എന്നാല്‍ ലോകാ ചാപ്റ്റര്‍ വണ്‍: ചന്ദ്ര പുറത്തിറങ്ങിയതിന് പിന്നാലെ ആരാണ് ‘മൂത്തോൻ’ എന്നറിയാനായി സിനിമാ പ്രേമികള്‍ എല്ലാവരും കാത്തിരുന്നു. ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു മൂത്തോൻ സാക്ഷാല്‍ മമ്മൂട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റര്‍ മെഗാസ്റ്റാറിൻ്റെ പിറന്നാളിൻ്റെ അന്ന് പുറത്തുവന്നത്.

ലോകയുടെ നിർമ്മാതാക്കളുടെ പദ്ധതി വിജയിച്ചാല്‍ ദുല്‍ഖറിനെയും മമ്മൂട്ടിയേയും ചിത്രത്തില്‍ ഒരുമിച്ച് കാണാൻ സാധിക്കും. അടുത്തിടെ ഗോപിനാഥുമായി നടത്തിയ ഒരു സംഭാഷണത്തിൽ, ഇക്കാര്യം സാധ്യമാക്കാൻ വ്യക്തമായ പദ്ധതികളുണ്ടെന്നും ലോകയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി ഒരു ക്യാമിയോ റോളില്‍ എത്തുമെന്ന് ദുൽഖർ പറഞ്ഞു. ലോകാ ചാപ്റ്റർ 1: ചന്ദ്രയിൽ ഒരു ചെറിയ വേഷം ചെയ്യുന്നതിനായി മമ്മൂട്ടിയെ എങ്ങനെയോ സമ്മതിപ്പിച്ചുവെന്ന് ദുൽഖർ പരിഹാസരൂപേണ പറഞ്ഞു.
ലോകയുടെ ആദ്യ ഭാഗത്തിൽ മമ്മൂട്ടിയുടെ ശബ്ദവും കൈയുടെ ഒരു ഭാഗവും മാത്രമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ALSO READ: വിജയ് ദേവരകൊണ്ട രശ്മിക മന്ദാന ആഘോഷം: ട്രെൻഡിങ്ങായി ദി ഗേൾഫ്രണ്ട് സിനിമയുടെ വിജയാഘോഷ പരിപാടി

ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവർ അഭിനയിക്കുന്ന ദുൽഖറിൻ്റെ പുതിയ ചിത്രമായ ‘കാന്ത’ ആണ് ഇപ്പോൾ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്. മറുവശത്ത്, വിനായകനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന 
‘കളംങ്കാവൽ’ എന്ന ചിത്രത്തിൻ്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News