ബോക്സോഫീസിനെ ഞെട്ടിച്ച് ‘എക്കോ’; ഒരാഴ്ചക്കിടെ വാരിക്കൂട്ടിയത് കോടികൾ

Eko Box Office Collection

മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’. ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ഒരു ഭാ​ഗത്ത് കൈയടി നേടുമ്പോൾ മറുഭാ​ഗത്ത് ബോക്സോഫീസിലും തിളങ്ങുകയാണ് ‘എക്കോ’. ചിത്രത്തിന് വൻ മൗത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ റിലീസായി ഒരു ആഴ്ച പൂർത്തിയാക്കുമ്പോഴും തിയേറ്ററുകളിൽ ജനത്തിരക്കിന് കുറവന്നുമില്ല.

ബാഹുൽ രമേശ് രചനയും ഛായാഗ്രഹണവും നിർവഹിച്ച ‘എക്കോ’ നവംബർ 21നാണ് തിയേറ്ററുകളിൽ എത്തിയത്. ഒരാഴ്ചക്കിടെ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ 20.5 കോടിയിലേറെയാണെന്നാണ് വിവരം. പ്രവൃത്തിദിവസങ്ങളിലടക്കം കാര്യമായ നേട്ടം കൊയ്യാൻ ചിത്രത്തിനായി. ഔദ്യോ​ഗിക കണക്കുകൾ നിർമാതാക്കാൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കേരളത്തിലെ ബോക്സോഫീസും കീഴടക്കാൻ ‘എക്കോ’യ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തൽ.

also read: ഇനി വീട്ടിലിരുന്ന് പേടിക്കാം; പ്രണവിന്റെ ‘ഡീയസ് ഈറേ’ ഒടിയിലേക്ക്: എപ്പോൾ എവിടെ കാണാം?

സന്ദീപ് പ്രദീപാണ് ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് നിർമാണം. ഇവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘എക്കോ’. സന്ദീപ് പ്രദീപിനൊപ്പം വിനീത്, നരേൻ, ബിനു പപ്പു, അശോകൻ, ബിയാന മോമിൻ, സിം ഷി ഫെയ്, എൻ ജി ഹംഗ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ‘കിഷ്കിന്ധകാണ്ഡം’ എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സംവിധായകൻ ദിൻജിത്ത് അയ്യത്താന്റെയും ബാഹുൽ രമേശിന്റെയും വിജയ കൂട്ടുകെട്ട് ‘എക്കോ’യിലും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News