‘എക്കോ’ സിനിമയെ ചതിച്ച എൽഡിഎഫ് സ‌ർക്കാർ! നിങ്ങൾ കണ്ടോ ആ മിസ്റ്റേക്ക്?

eko movie

ബാഹുൽ രമേശിൻ്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ പ്രേക്ഷകപ്രീതി നേടിയതിനോടൊപ്പം തന്നെ നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അഭിനേതാക്കളുടെ ഞെട്ടിക്കുന്ന പ്രകടനവും അത്യുഗ്രൻ സിനിമറ്റോഗ്രഫിയുമെല്ലാം കൈയടിനേടി.

ബാഹുലിന്റെ കഥ പറച്ചിൽ പോലെ ഭ്രമാത്മകമായിരുന്നു ബാഹുലിന്റെ ക്യാമറക്കണ്ണുകളും. എന്നാൽ ‘എക്കോ’യിൽ ഒരു വലിയ ബ്ലൂപ്പർ ഉണ്ട്‌. അവർ പോലും അറിയാതെ സംഭവിച്ച ഒരു മിസ്റ്റേക്ക്. പക്ഷേ ഇവിടെ അണിയറക്കാർക്ക് പണികൊടുത്തത് എൽഡിഎഫ് സർക്കാരാണെന്ന് മാത്രം! ഞെട്ടേണ്ട, സംഗതി ശരിയാണ്, പറയാം.

‘എക്കോ’യുടെ പ്രൊഡക്ഷൻ ഡിസൈൻ ടീം വളരെ മികച്ച വർക്കാണ്‌ സിനിമയിൽ ചെയ്തിരിക്കുന്നത്‌. അതിലൊന്നും ആർക്കുമൊരു തർക്കവുമില്ല. 1970കളിലെ കേരളം അങ്ങനെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാൻ അവർക്കായി. അംബാസഡറിലെ ലാമിനേറ്റഡ്‌ അല്ലാത്ത വിൻഡ്ഷീൽഡ്‌ പോലും കൃത്യമായി പ്ലേസ് ചെയ്യാനായി. പക്ഷേ ഒരിടത്ത്‌ അവർക്ക്‌ പിഴച്ചു.

ALSO READ: ‘സാമാന്യം ബുദ്ധിയുള്ളവരെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് വിടൂ’: വീടിന് സമീപം തീപിടുത്തമുണ്ടായതിൽ നടി ഡെയ്‌സി ഷാ

സിനിമയിൽ പലപ്പോ‍ഴായി കാണിക്കുന്ന ‘റോഡി’ലാണ് ആ പി‍ഴവ് സംഭവിച്ചത്. റോഡിലൊന്നും ഒരു കുഴിപോലുമില്ല! നല്ല മിനുമിനുത്ത ബിസിബിഎം ടാറിംഗ്‌. മലയിലേക്ക്‌ കയറിപ്പോകുന്ന റോഡ് പോലും ഒന്നാന്തരം. ആർക്കാണ് പി‍ഴവ് പറ്റിയത്. സിനിമക്കാരെ എങ്ങനെ കുറ്റം പറയാൻ പറ്റും. എൽഡിഎഫ് സർക്കാരിങ്ങനെ റോഡെല്ലാം ഗംഭീരമായ പണിതിട്ടാൽ പാവം സിനിമക്കാർ എന്ത് ചെയ്യും! അതുകൊണ്ടാണ് പറഞ്ഞത് ഇതിൽ സിനിമാക്കാരുടെ കുറ്റമില്ല, മറിച്ച് ചതിച്ചത് എൽഡിഎഫ്‌ സർക്കാരാണെന്ന്! ഹൈവേ വികസനത്തിനൊപ്പം കേരളത്തിന്റെ ഗ്രാമീണ-നഗര റോഡുകളും ഇന്ന് സമഗ്ര വികസനത്തിന്റെ പാതയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News