എക്കോയോ വിലായത്ത് ബുദ്ധയോ? ഏ‍ഴ് ദിവസങ്ങള്‍ കൊണ്ട് കേരളം ബോക്സോഫീസില്‍ കുതിക്കുന്നത് ആര്?

EKO cvs Vilayath Budha Box Office Collection

2025 നവംബർ 21 ന് തിയേറ്ററുകളിൽ എത്തിയ രണ്ട് ചിത്രങ്ങളാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയും. റിലീസ് ചെയ്ത് ഒരാ‍ഴ്ചയ്ക്കുള്ളില്‍ ബോക്സോഫീസ് വിന്നര്‍ ആരാണെന്ന് നോക്കാം.

കളക്ഷൻ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ വിലായത്ത് ബുദ്ധയെ പിന്നിലാക്കി എക്കോയാണ് ഈ സീസണിലെ വിന്നര്‍ എന്ന് നിസംശയം പറയാൻ സാധിക്കും. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏ‍ഴ് ദിവസങ്ങള്‍ കൊണ്ട് ₹11.43 കോടിയിലധികം നെറ്റ് കളക്ഷനാണ് ആഭ്യന്തരവിപണിയില്‍ സന്ദീപ് പ്രദീപ് നായകനായ എക്കോ നേടിയിരിക്കുന്നത്.

Also Read: മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യാക്കിയത് ഇദ്ദേഹമാണ്; മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക

അതേ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ് സുകുമാരൻ ചിത്രം ബോക്സ് ഓഫീസിൽ തകര്‍ന്ന നിലയിലാണുള്ളതെന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 7 ദിവസത്തിനുള്ളിൽ വിലായത്ത് ബുദ്ധയുടെ ആഭ്യന്തര കളക്ഷൻ 4.60 കോടി രൂപ മാത്രമാണ്. ദിൻജിത്ത് അയ്യത്തന്റെ അനിമൽ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘എക്കോ’ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ കുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News