എമ്മിയിൽ ‘ദി സ്റ്റുഡിയോ’യുടെ തേരോട്ടം, മികച്ച സംവിധാനമടക്കം 13 പുരസ്കാരങ്ങൾ; അഞ്ച് അവാർഡുകൾ സ്വന്തമാക്കി ‘അഡോളസെൻസ്’

emmy awards 2025

ഞായറാഴ്ച നടന്ന 77ാമത് എമ്മി അവാർഡുകളിൽ സെത്ത് റോജന്‍റെ കോമഡി സീരീസായ ‘ദി സ്റ്റുഡിയോ’യുടെ തേരോട്ടം. മികച്ച കോമഡി സീരീസ്, സംവിധാനം, എഴുത്ത്, കാസ്റ്റിങ് അടക്കം 13 പുരസ്‌കാരങ്ങളാണ് സീരീസ് നേടിയത്. സീരീസ് ഒരുക്കിയ സെത്ത് റോജൻ തന്നെയാണ് പ്രധാന കഥാപാത്രമായി എത്തിയതും. അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

ഒരു ഹോളിവുഡ് സ്റ്റുഡിയോയുടെ ഹെഡിന്‍റെ കഥ പറയുന്ന ‘സ്റ്റുഡിയോ’, ദിനേന സ്‌ക്രീനുകൾക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളെ സരസമായി അവതരിപ്പിച്ചാണ് കയ്യടി നേടിയത്. ബ്രയാൻ ക്രാൻസ്റ്റണും മാർട്ടിൻ സ്കോർസെസിയും അടക്കമുള്ളവർ കഥാപാത്രങ്ങളായി എത്തി ആരാധകരെ കയ്യിലെടുത്തിരുന്നു.

ALSO READ; ‘ലോകയുടെ ആശയം രൂപപ്പെട്ടത് ആ ഹിറ്റ് സിനിമ കണ്ടതോടെ’; ഒടുവില്‍ തുറന്നുപറഞ്ഞ് സംവിധായകന്‍

മികച്ച ലിമിറ്റഡ് സീരീസ് ഉൾപ്പെടെ എട്ട് അവാർഡുകൾ നേടി ‘അഡോളസെൻസും’ എമ്മിയിൽ കരഘോഷം നേടി. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓവൻ കൂപ്പറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ചരിത്രമായി. വെറും 15 ആം വയസിൽ എമ്മി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി കൂപ്പർ മാറി. നിരൂപക പ്രശംസ നേടിയ സീരീസ് നെറ്റ്ഫ്ലിക്സിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 140 ദശലക്ഷം വ്യൂസാണ് നേടിയത്. പരമ്പരയിലെ നാല് എപ്പിസോഡുകളും ഒറ്റ ടേക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News