എല്ലാത്തിനും ഒരു തീരുമാനമായി; ആരാധകരെ നിരാശരാക്കി ‘പ്രേമലു 2’ ഇനിയില്ലെന്ന വാർത്ത,പ്രതികരിച്ച് മമിത ബൈജു

premalu 2 latest update by mamitha baiju

കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നെ തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമാണ് പ്രേമലു. നിരവധി റെക്കോർഡുകളാണ് ചിത്രം മറികടന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം വഴ വിജയമായിരുന്നെന്ന് മാത്രമല്ല സിനിമ നൂറ് കോടി മറികടക്കുകയും ചെയ്തിരുന്നു. നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകുയും ചെയ്തിരുന്നു. സിനിമയുടെ വിജയത്തെത്തുടർന്ന് രണ്ടാം ഭാ​ഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദക ലോകം. എന്നാൽ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നില്ലെന്നുൾപ്പെടെയുള്ള വാർത്തായാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്ന‌ത്. നിർമ്മാതാക്കളിഷ ഒരാളായ ദിലീഷ് പോത്തനും സിനിമ വൈകുമെന്ന് പറഞ്ഞിരുന്നു. ഈ വാർത്തകൾ വലിയ നിരാശയാണ് ആരാധകരിൽ ഉണ്ടാക്കിയത്.

എന്നാൽ ഇപ്പോൾ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായികയായ മമിത ബൈജു. “പ്രേമലു 2 ഇല്ല എന്നത് ഒഫീഷ്യലി ഞങ്ങൾക്ക് വന്നിട്ടില്ല. വാർത്തകൾ ഞാനും കണ്ടിരുന്നു, പക്ഷെ അത് എന്താണ് എന്ന് എനിക്ക് അറിയില്ല.ഒഫീഷ്യലി ഒന്നും അറിയാത്തതു കൊണ്ട് എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല.” എന്നാണ് മമിത പറഞ്ഞിരിക്കുന്നത്.

Also read; ശിവനേ ഇതേത് ജില്ല… ഡാൻസ് കളിക്കാൻ ആ​രാധകരെ വിളിച്ചതേ ഓർമയുള്ളൂ; പൊല്ലാപ്പിലായി ഷാഹിദ് കപൂർ

​ഗിരീഷ് എഡി യാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News