‘ഞാൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണ്’; വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തു

നടൻ വിനായകനെ എറണാകുളം സൈബർ പൊലീസ് ചോദ്യം ചെയ്തു. ഫെയ്സ് ബുക്കിൽ നടത്തിയ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം ചെയ്യല്‍. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ വിട്ടയച്ചു. ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ വാലായാണ് പ്രവർത്തിക്കുന്നത്, തൃശ്ശൂരിൽ കള്ളവോട്ട് ചേർത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണം: മന്ത്രി വി ശിവൻകുട്ടി

രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി വിനായകൻ കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഫെയ്സ് ബുക്കിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ മൊഴി നൽകി. വിനായകന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു.പരാതിയിൽ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ട് ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ പൊലീസ് വിട്ടയച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകൻ അധിക്ഷേപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News