കടൽ കടന്ന് ‘അപ്പുറം- ദി അദർ സൈഡ്’; ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

APPURAM MOVIE

ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ(ഐ എഫ് എഫ് കെ) പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള ചിത്രം അപ്പുറം- ദി അദർ സൈഡ് ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദു ലക്ഷ്മി എഴുതി സംവിധാനം ചെയ്ത 72 മിനിറ്റ് ദൈർഘ്യമുള്ള മലയാളസിനിമയാണ് അപ്പുറം.

ജഗദീഷ്, മിനി ഐജി, അനഘ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള കെ ആർ മോഹനൻ അവാർഡ് ഇന്ദു ലക്ഷ്മിയ്ക്ക് ലഭിച്ചിരുന്നു. രാകേഷ് തരൺ ഛായാഗ്രഹണം നിർമ്മിച്ച ചിത്രത്തിൻ്റ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ബിജിപാലിൻ്റെതായിരുന്നു സംഗീതം.

ALSO READ : എ ഐ ഹാക്കത്തോണിൽ തിളങ്ങി ‘ബീയിംഗ്’ ; മികച്ച എ ഐ വിഷ്വലൈസ്ഡ് ഫിലിം

മിഡിൽ ഈസ്റ്റിൽ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര മേളകളിൽ ഒന്നാണ് ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേള. ഷിറാസിലാണ് ഇത്തവണ ഫ്ജ്ർ ചലച്ചിത്ര മേള നടക്കുന്നത്. നവംബർ 26 മുതൽ ഡിസംബർ മൂന്ന് വരെ നടക്കുന്ന മേളയിൽ നവംബർ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപ്പുറത്തിൻ്റെ പ്രദർശനം. തനിക്കേറ്റ മുറിവുകളിൽ നിന്നുള്ള തന്റെ അതിജീവനമാണ് അപ്പുറം എന്നാണ് ഇന്ദു ലക്ഷ്മി സിനിമയെ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News