‘ഫോർ ദി പീപ്പിളിൽ’ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് നാലിലൊരാളായെന്ന് നടൻ നരേൻ; അതിൻ്റ സന്തോഷത്തിലായിരുന്നു, എന്നാൽ സംഭവിച്ചത്…

four the people

മലായാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും ഇന്നും ചർച്ച ചെയ്യപ്പെടുന്നതുമായ സിനിമയാണ് ഫോർ ദി പീപ്പിൾ. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജയരാജ് ആയിരുന്നു. മലയാളത്തിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച സിനിമകൂടിയായിരുന്നു ഫോർ ദി പീപ്പിൾ. ഇതിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടനായിരുന്നു നരേൻ.

എസ് പി യുടെ വേഷത്തിലെത്തിയ ഇ​ദ്ദേഹത്തെ ജനങ്ങൾ ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് നാലിൽ ഒരാളായാണെന്നാണ് നരേൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതിൻ്റെ സന്തോഷത്തിലാണ് താൻ സിനിമ സെറ്റിലേക്ക് പോയതെന്നും പറഞ്ഞു. എന്നാൽ അവിയെത്തിയതിന് ശേഷമാണ് പൊലീസാണെന്ന് അറയുന്നതെന്നും പറഞ്ഞു. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്മ കാര്യം നടൻ വ്യക്തമാക്കിയത്.

Also read; ഐഎഫ്എഫ്കെയിൽ മിസ്സാക്കിയവർ ‘ശേഷിപ്പ്’ ഏറ്റെടുത്തോ? ഒടിടിയിൽ മികച്ച പ്രതികരണവുമായി സൈക്കോളജിക്കൽ ത്രില്ലർ ചിത്രം

കോളേജ് സ്റ്റുഡന്റാകാൻ മീശയില്ലാതെയായിരുന്നു എത്തിയതെന്നും എന്നാൽ സംവിധായകൻ കേരളത്തിലെ പൊലീസല്ലെ മീശയില്ലാതേയും അഭിനയിക്കാമെന്ന് പറഞ്ഞ രസകരമായ അനുഭവങ്ങളും നരേൻ പങ്കു വയ്ക്കുന്നു. പ്രായം കാരണമായി പറഞ്ഞപ്പോൾ ആദ്യം കമ്മീഷണറായി നിശ്ചയിച്ച തന്നെ എസ് പി ആക്കുകയായിരുന്നെന്നും നടൻ ഓർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News