നിർമാതാവിന് പ്രതീക്ഷയില്ലാത്ത ബിഗ്ബജറ്റ് ചിത്രം മലയാളത്തിലെ ആദ്യ 5 കോടി നേടി: ഒരു പ്രിയദർശൻ – മോഹൻലാൽ മാജിക്കിന്റെ കഥ

First 5cr Movie in malayalam

നിർമാതാവിന് വലിയ വിശ്വാസം ഒന്നും ഇല്ലാതിരുന്ന ഒരു ചിത്രമാണ് മലയാളത്തിലെ ആദ്യ അഞ്ച് കോടി കളക്ഷൻ നേടിയ സിനിമ. ക്ലാസിക് കോമഡി ചിത്രമായി എവർഗ്രീൻ ഹിറ്റായി മലയാളികളുടെ മനസ്സിൽ കയറിയ ആ ചിത്രം ഒരു പ്രിയദർശൻ – മോഹൻലാൽ മാജിക്കായിരുന്നു.

60 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ചിത്രം അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിക്കുമെന്ന് നിർമാതാവിന് സ്വപ്നത്തിൽ പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. ഗുഡ് നൈറ്റ് ഫിലിംസ് നിർമിച്ച മോഹൻലാലിനൊപ്പം രേവതി, തിലകൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് തുടങ്ങിയവർ തകർത്തഭിനയിച്ച കിലുക്കമാണ് മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ നേടിയ ചിത്രം.

Also Read: എക്കോയോ വിലായത്ത് ബുദ്ധയോ? ഏ‍ഴ് ദിവസങ്ങള്‍ കൊണ്ട് കേരളം ബോക്സോഫീസില്‍ കുതിക്കുന്നത് ആര്?

മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമായി 1991 ല്‍ പുറത്തിറങ്ങിയ കിലുക്കത്തിന്റെ വിജയത്തെ പറ്റി നിർമ്മാതാവ് ആർ മോഹനന് പക്ഷെ പ്രതീക്ഷയുണ്ടായിരുന്നില്ല. അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായ കിലുക്കത്തിന് മുടക്കിയ കാശ് കിട്ടില്ലെന്നായിരുന്നു നിർമാതാവിന്റെ ഭയം.

20-25 ലക്ഷം രൂപയായിരുന്നു ആ കാലഘട്ടത്തിലെ ഒരു മലയാള സിനിമയുടെ ശരാശരി ബജറ്റ്. ‘തമാശകൾ ഒഴിച്ചാൽ, ചിത്രത്തിൽ ഒരു കഥയും അന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല’. ഒരു അഭിമുഖത്തിൽ മോഹൻ വെളിപ്പെടുത്തി.

ചിത്രത്തെപറ്റി പ്രിയദർശന്റെ ആത്മവിശ്വാസം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും മോഹൻ പറഞ്ഞു. ഒരു മലയാള ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാൻ കഴിയുമെന്ന് അന്ന് എനിക്കറിയില്ലായിരുന്നുവെന്നും മോഹൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News