കാന്താര 2 ന് വിലക്ക്; കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

KANTHARA 2 RELEASE

കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റർ ഷെയറിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കാരണം.


സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ നിന്ന് 55 % തീയറ്റർ ഷെയർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്.

ALSO READ: ജോലിക്ക് വരുന്നത് തന്നെ ഉപകാരം ചെയ്യുന്നത് പോലെ, അയാളൊരു ഗുണ്ട: സൽമാൻ ഖാനെ വിമർശിച്ച് ധബാങ് സംവിധായകൻ

പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കാന്താരാ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിലവിൽ 50% ആണ് ഇതര ഭാഷാ സിനിമകൾക്ക് തിയേറ്റർ ഷെയർ ആയി നൽകുന്നത്. ഇത് രണ്ടാഴ്ചത്തേക്ക് നൽകണം എന്നാണ് വിതരണക്കാരുടെ ഇപ്പോഴത്തെ ആവശ്യം.

ALSO READ: 46 വർഷത്തിനു ശേഷം രജനികാന്തും കമൽ ഹാസനും ഒരേ ഫ്രെയിമിൽ; സ്ഥിരീകരിച്ച് നടന്റെ പ്രതികരണം

എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ ആണ് ഫിയോക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist