കാലാതീതമായ സംഭാവനകൾക്ക് നന്ദി; പ്രിയ നടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ​ഗവർണ്ണർ ആർലേക്കർ

മലയാളികൾ എക്കാലവും നെ‍ഞ്ചേറ്റിയ പ്രതിഭാശാലിയായ നടൻ ശ്രീനിവാസന് അനുശോചനം നേർന്ന് കേരള ​ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ. സിനിമാ മേഖലയിലെ ഐതിഹാസികമായ പ്രകടനവും കാലാതീതമായ സംഭാവനകളും എന്നും ഓർക്കപ്പെടും. ദുഖിതരായ കുടുംബത്തിന് അനുശോചനങ്ങൾ. ആത്മാവിന് മുക്തി നേരുനെന്നും ​ഗവർണ്ണർ എക്സിൽ രേഖപ്പെടുത്തി.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഏറെ നാളായി അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഡയാലിസിസിന് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. 1970 കാലഘട്ടങ്ങളിൽ മലയാള സിനിമാ മേഖലയിലേക്ക് കടന്നുവന്ന അ​ദ്ദേഹം പിന്നീടങ്ങോട്ട് തിരശ്ശീലയുടെ ചരിത്രം തന്നെ മാറ്റിക്കുറിക്കുയായിരുന്നു.

Also read : ‘നീ എന്നെ കരയിപ്പിച്ചു കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു’; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതലുള്ള രജനികാന്തുമായുള്ള സൗഹൃദത്തെ ഓർത്തെടുത്ത ശ്രീനിവാസൻ

മണിമുഴക്കത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയത്. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ് ആളറിയാം, അരം + അരം കിന്നരം, വെള്ളാനകളുടെ നാട്, പഞ്ചവടപ്പാലം, നിന്നിഷ്ടം എന്നിഷ്ടം, വടക്ക് നോക്കിയന്ത്രം, ഷട്ടർ തുടങ്ങി ഇരുന്നൂറിലധികം സിനിമകളുടെ പിന്നണിയിലും അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News