‘നിനക്ക് എന്തും പറയാമെന്ന് സംവിധായകന്‍, ഞാന്‍ കയ്യില്‍ നിന്നും കുറച്ച് ഡയലോഗുകള്‍ പറഞ്ഞ് ആ സീനില്‍ അഴിഞ്ഞാടുകയായിരുന്നു’: ഹരിശ്രീ അശോകന്‍

Harisree Ashokan

മലയാളികളെ മനസറിഞ്ഞ് ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. പാര്‍വതി പരിണയം സിനിമയിലെ ഭിക്ഷക്കാരന്റെ വേഷമൊക്കെ മലയാളികളെ ഇരുത്തി ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സിനിമയിലെ സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുത്ത് പറയുകയാണ് ഹരിശ്രീ അശോകന്‍.

Also read : ‘ഞങ്ങള്‍ക്ക് തോന്നിയപോലെ കൊടുക്കും, അത് വാങ്ങിച്ചിട്ട് പോകണം എന്ന് പറയാന്‍ ഇത് പെന്‍ഷന്‍ കാശ് അല്ല, അര്‍ഹതയ്ക്കുള്ളതാണ്’: ദേശീയ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് ഉര്‍വശി

ഹരിശ്രീ അശോകന്റെ വാക്കുകള്‍:

അന്ന് സംവിധായകനായ പി.ജി. വിശ്വംഭരനോട് ‘ഞാന്‍ ഡയലോഗില്‍ എന്തെങ്കിലും അഡീഷണലായി ചേര്‍ക്കട്ടേ’ എന്ന് ചോദിച്ചു. നിനക്ക് എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നല്‍കിയ മറുപടിയെന്നും അന്ന് താന്‍ സ്‌ക്രിപ്റ്റില്‍ എഴുതി വെച്ച ഡയലോഗിന് പുറമെ തന്റെ കയ്യില്‍ നിന്നും കുറച്ച് ഡയലോഗുകള്‍ കൂടെ പറഞ്ഞുവെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. ‘കൈ കാല്‍ ആവതില്ലാത്തവനാണ് ദൈവമേ. ഈ പാവപ്പെട്ടവന് എന്തെങ്കിലും തരണേ. അമ്മാ, അമ്മോ. അമ്മ അമ്മ അമ്മോ. ചില്ലറയില്ലേല്‍ ചില്ലറ തരാം’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ പാട്ട് അങ്ങോട്ട് ഹിറ്റായി. എനിക്ക് ഫ്രീഡം കിട്ടിയപ്പോള്‍ ഞാന്‍ അങ്ങോട്ട് അഴിഞ്ഞാടിയതാണ്. എന്റെ ആ ഡയലോഗ് കേട്ടതും ക്യാമറാമാന്‍ ചിരിച്ചു. ആ ക്യാമറ ഷേക്കായി. കെ.പി. നമ്പ്യാതിരി ആയിരുന്നു ക്യാമറ. പിന്നെ വിശ്വംബരന്‍ ചേട്ടനും വലിയ ചിരിയായി. സെറ്റില്‍ കയ്യടിയും ചിരിയുമായി. പ്രൊഡ്യൂസര്‍ ചിരിച്ചിട്ട് കസേരയില്‍ നിന്നും താഴെ വീണു,’ ഹരിശ്രീ അശോകന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News