
71-ാം വയസ്സിൽ മരണം തിരഞ്ഞെടുക്കുമ്പോൾ പ്രശസ്ത ഹോളിവുഡ് ആക്ടർ റോബർട്ട് കാരഡീൻ ബൈപോളാർ ഡിസോഡർ ബാധിച്ച ഒരുപാട് പേർക്ക് പ്രചോദനം കൂടിയാകുകയാണ്. ഓസ്കാർ ലഭിച്ച റിവഞ്ച് ഓഫ് നേർഡ്സ് ആക്ടർ ഏകദേശം ഇരുപത് വർഷത്തോളമാണ് ബൈപോളാറിനോട് പൊരുതിയത്.
തിങ്കളാഴ്ച്ചയാണ് കാരഡീൻ ഫാമിലി അസുഖത്തിന് എതിരെയുള്ള അദ്ദേഹത്തിന്റെ ഏറെക്കാലത്തെ പോരാട്ടത്തിനൊടുവിൽ ആത്മഹത്യ ചെയ്തതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജോൺ കാരഡീന്റെയും സോണിയ സോറെലിന്റെയും മകനായി 1954 മാർച്ച് 24-ന് ജനിച്ച റോബർട്ട് ദ കൗ ബോയിസ്, കമിങ് ഹോം, ദ ലോങ് റൈഡേഴ്സ്, ദ ബിഗ് റെഡ് ഒൺ, റിവഞ്ച് ഓഫ് നേർഡ്സ് തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Also read :
നടന്റെ അർദ്ധ സഹോദരനായ ഡേവിഡ് 72-ാം വയസ്സിൽ തായ്ലൻഡിൽ ഒരു ഹോട്ടൽ മുറിയിൽ ശ്വാസം മുട്ടി മരിച്ചത് റോബർട്ടിനെ മാനസികമായി അലട്ടിയിരുന്നതായും, ആ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മാനസിക ആരോഗ്യം നഷ്ടമാകാൻ തുടങ്ങിയതെന്നും കാരഡീൻ കുടുംബാംഗങ്ങൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

