‘ഹോം അലോൺ’ താരം കാതറിൻ ഒഹാര അന്തരിച്ചു

catherine o'hara

വിഖ്യാത ഹോളിവുഡ് നടിയും എമ്മി പുരസ്കാര ജേതാവുമായ കാതറിൻ ഒഹാര അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ വളരെയേറെ ശ്രദ്ധേയയായ നടിയാണ് കാതറിൻ.

ഹോം അലോണിലെ അമ്മ വേഷമാണ് നടിയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്. കൂടാതെ ‘ഷിറ്റ്സ് ക്രീക്ക്’ (Schitt’s Creek) എന്ന പരമ്പരയിലെ മോയ്റ റോസ് എന്ന കഥാപാത്രത്തിലൂടെയും അവർ ശ്രദ്ധിക്കപ്പെടുന്നു. കാനഡയിൽ ആയിരുന്നു താരത്തിന്റെ ജനനം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് ഉടമയാണ് ഇവർ. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെ ആയിരുന്നു അഭിനയരം​ഗത്തേക്ക് അരങ്ങേറിയത്.

ALSO READ: വിടവാങ്ങിയെങ്കിലും വീണ്ടും വരുന്നു ആ ചിരി വിസ്മയം;ശ്രീനിവാസനെ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ ഒരുങ്ങി മലയാളികൾ

ആഫ്റ്റർ ഔവേഴ്‌സ്(1985) ഹാർട്ട്‌ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് കാതറിന്റെ പ്രധാന സിനിമകൾ. മികച്ച നടിക്കുള്ള എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്.

കാതറിന്റെ നിര്യാണത്തിൽ ഹോളിവുഡിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബോ വെൽഷ് ആണ് കാതറിന്റെ ഭർത്താവ്. മാത്യു, ലൂക്ക് എന്നിവർ ആണ് മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News