‘ഞാൻ 2014 ൽ ഡ്രഗ്സ് ഉപേക്ഷിച്ചു പക്ഷെ അതിൽ നിന്ന് മുക്തി നേടാൻ എട്ടു വർഷങ്ങളെടുത്തു’: ഹണി സിംഗ്

Honey Singh quit drugs

ഇന്ത്യൻ യുവത്വത്തെ ആവേശം കൊള്ളിച്ച പാട്ടുകളുടെ സൃഷ്ടാവാണ് ഹണി സിംഗ്. യോ യോ ഹണി സിംഗ് എന്ന ആരാധകർക്ക് ഏറെ പ്രിയങ്കരനായ ഹണി സിംഗ് 2012 കാലഘട്ടത്തിൽ ഏറ്റവും ബോളിവുഡ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായിരുന്നു.

ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ തെറ്റിനെ പറ്റി ഹണിസിംഗ് പറഞ്ഞത്. “മയക്കുമരുന്ന് വളരെ പതുക്കെയാണ് നിങ്ങളെ നശിപ്പിക്കുന്നത്, നിങ്ങൾ അത് തിരിച്ചറിയുക പോലുമില്ല.” എന്ന് പറഞ്ഞ അദ്ദേഹം തന്റെ ജീവിതാനുഭവവും പങ്കുവെച്ചു. 2014 ൽ ഒരു അസുഖം വന്നപ്പോൾ ഡ്രഗ്സ് ഉപേക്ഷിച്ചുവെങ്കിലും സുഖം പ്രാപിക്കാൻ എട്ട് വർഷമെടുത്തു എന്ന് ഹണി സിംഗ് പറഞ്ഞു.

‘ശരീരത്തിൽ നിന്ന് ഇവ എളുപ്പത്തിൽ പുറത്തുവരില്ല, അതിനാൽ ഇതുപോലുള്ള ഒന്നും ആർക്കും സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ ശത്രുക്കൾക്ക് പോലും’. ഹണി സിംഗ് പറഞ്ഞു.

കരിയറിന്റെ ഉച്ചസ്ഥായിയിൽ നിന്നപ്പോ‍ഴായിരുന്നു താൻ മയക്കുമരുന്നിന് അടിമയായതെന്നും ആസക്തി മറച്ചുവെക്കാൻ മാതാപിതാക്കളെ കാണുന്നത് അക്കാലഘട്ടത്തിൽ ഒ‍ഴിവാക്കിയെന്നും ഹണി സിംഗ് പറഞ്ഞു. കുടുംബം എങ്ങനെയാണ് തന്നെ ഇതിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചതെന്നും ഹണി സിംഗ് അഭുമുഖത്തിൽ വ്യക്തമാക്കി.

‘മദ്യം, ഹാഷിഷ്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഞാൻ നിർത്തി, അടിയന്തര ശ്രദ്ധയും ചികിത്സയും ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എന്റെ കുടുംബത്തെ അറിയിച്ചു,’ ഹണി സിംഗ് പറഞ്ഞു.

മുൻ ഭാര്യയായ ശാലിനി തൽവാറുമായുള്ള ബന്ധം തകർത്തതും നിയന്ത്രണമില്ലാത്ത തന്റെ ഭൂതകാലമാണെന്നും അദ്ദേഹം അഭിമുഖത്തിൽ കുറ്റ സമ്മതം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News