10 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ തിളങ്ങാൻ ഇമ്രാൻ ഖാൻ, മടങ്ങിവരവ് ആമിർ ഖാൻ പ്രൊഡക്ഷൻസിനൊപ്പം

Imran khan comeback

ആമിർ ഖാൻ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി പട്ടേൽ: ഖത്രനാഖ് ജാസൂസ്’. വീർ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വീർ ദാസ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. എന്നാൽ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊരു കാര്യമാണ്- നടൻ ഇമ്രാൻ ഖാന്റെ നീണ്ട പത്ത് വർഷത്തിന് ശേഷമുള്ള മടങ്ങിവരവ്.

‘ഹാപ്പി പട്ടേലി’ൽ സുപ്രധാന വേഷത്തിലാണ് ഇമ്രാൻ ഖാൻ എത്തുന്നതെന്നാണ് വിവരം. 2015ൽ കങ്കണ റണാവത്തിനൊപ്പം ‘കട്ടീ ബട്ടി’ എന്ന ചിത്രമാണ് ഇമ്രാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. പിന്നീട് 2018 ൽ ‘മിഷൻ മാർസ്: കീപ്പ് വാക്കിംഗ് ഇന്ത്യ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകനായും ഭാ​ഗ്യം പരീക്ഷിച്ചു.

‘ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ബ്രേക്ക് കെ ബാദ്, ജാനേ തു… യാ ജാനേ നാ’ തുടങ്ങിയ റൊമാന്റിക് കോമഡികളിലൂടെ യുവ പ്രേക്ഷകർക്കിടയിൽ സെൻസേഷനായിയിരുന്നു ഒരുകാലത്ത് ഇമ്രാൻ ഖാൻ. എന്നാൽ 2015-ൽ, ‘കട്ടി ബട്ടി’യുടെ പരാജയത്തിന് പിന്നാലെ അദ്ദേഹം ബോളിവുഡിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Also Read: മലയാളികളുടെ മനസിലേക്ക് ​’ഗോള’ടിച്ചെത്തിയ നായിക, അന്നുമിന്നും ഒരേ ലുക്കിൽ ഞെട്ടിച്ച് അക്ഷ

അതേസമയം മോന സിങ്ങാണ് ‘ഹാപ്പി പട്ടേലി’ൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോയിൽ ആമിർ ഖാനും വീർ ദാസും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചർച്ച നടക്കുന്നതായി കാണാം. ഏറ്റവുമൊടുവിലായി വീർ ദാസ്, മോന സിംഗ്, ഇമ്രാൻ ഖാൻ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്യുന്നു, 2026 ജനുവരി 16ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News