
2025 ൽ ഇന്ത്യൻ സിനിമ ലോകത്ത് ബിഗ് ബജറ്റ് ചിത്രങ്ങൾ തകർന്നടിയുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. കാന്താര 2 മാത്രമാണ് ഇതിനൊരപവാദമായി നിന്നത്. അതേസമയം ചെറിയ ബജറ്റിലെത്തിയ ചിത്രങ്ങൾ ബോക്സോഫീസ് കീഴടക്കുകയും ചെയ്തു. ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ (മലയാളം), ‘സു ഫ്രം സോ’ (കന്നഡ), ‘സയാര’ (ഹിന്ദി) എന്നീ ചിത്രങ്ങൾ ഈ വർഷം ബോക്സോഫീസ് കീഴടക്കിയ ചിത്രങ്ങളാണ്.
ഒക്ടോബർ 2 നായിരുന്നു ‘കാന്താര ചാപ്റ്റർ 1’ ന്റെ റീലീസ് പിന്നീട് ദീപാവലിക്കെത്തിയ ഥമയായിരുന്നു ഈ മാസത്തിലെ മറ്റൊരു വലിയ റിലീസ്. ഇനി രാജമൗലിയുടെ ബാഹുബലി സിനിമകൾ ഒരുമിച്ചാക്കിയ ബാഹുബലി ദി എപ്പിക്ക് ആണ് ഈ വർഷം മാസം റീലീസ് ചെയ്യുന്ന മറ്റൊരു പ്രധാന ചിത്രം.
കന്നഡ സിനിമാ ലോകത്ത് നിലനിൽക്കുന്ന മറ്റൊരു വിശ്വാസമുണ്ട്. ഡിസംബർ മാസത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾ ഹിറ്റ് ആകുമെന്ന്. ‘മുങ്കാരു മലെ’ (2006), കിരിക് പാർട്ടി (2016), ‘കെജിഎഫ് ചാപ്റ്റർ 1’ (2021), ‘കാറ്റേര’ (2023), ‘യുഐ’ (2024), ‘മാക്സ്’ (2024) എന്നീ ചിത്രങ്ങൾ അതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നതാണ്.
ഡിസംബറിൽ ഇന്ത്യൻ സിനിമാ ലോകത്തേക്ക് എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഉറിയുടെ സംവിധായകൻ ആദിത്യ ധറിന്റെ മൾട്ടിസ്റ്റാർ ചിത്രമായ ‘ധുരന്ധർ’. ആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ആൽഫയും ക്രിസ്മസിന് എത്തുന്നുണ്ട്.
വമ്പൻ ചിത്രങ്ങളാണ് ഡിസംബറിൽ എത്തുന്നതെങ്കിൽ അതിന് വ്യതസ്തമായി നവംബറിൽ എത്തുന്നത് ലോ ബജറ്റ് ചിത്രങ്ങളാണ്. എന്തായാലും ഇന്ത്യൻ സിനിമാ ലോകത്ത് 2025 എന്ന വർഷം ഏത് സിനിമയുടെ പേരിൽ അടയാളപ്പെടുത്തപ്പെടും എന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ സിനിമാ പ്രേമികൾക്ക് അറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

