
നിർമിത ബുദ്ധി കാരണം ഭാവിയിൽ ജെയിംസ് കാമറൂൺ ചിത്രമായ ടെർമിനേറ്ററിൽ സംഭവിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചേക്കാമെന്ന് പ്രവചനം. ടെർമിനേറ്റർ സംവിധായകനായ ജെയിംസ് കാമറൂണിന്റെ തന്നെയാണ് പ്രവചനം. ആയുധ സംവിധാനങ്ങളുമായി നിർമിത ബുദ്ധിയെ ബന്ധിപ്പിച്ചാൽ ടെർമിനേറ്റർ യാഥാർഥ്യമായേക്കുമെന്നാണ് സംവിധായകന്റെ മുന്നറിയിപ്പ്.
സയൻസ് ഫിക്ഷൻ സിനിമാ ഫ്രാഞ്ചൈസുകളിൽ ഏറ്റവും മികച്ചവയിൽ ഒന്നായാണ് ഹോളിവുഡ് സംവിധായൻ ജെയിംസ് കാമറൂൺ ഒരുക്കിയ ടെർമിനേറ്റർ. നിലവിൽ ടെർമിനേറ്റർ 7 അണിയറിയിൽ ഒരുങ്ങുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
Also Read: നിർമ്മിത ബുദ്ധിയിൽ ഉലയുന്ന തൊഴിൽ രംഗം; അഞ്ച് ലക്ഷം അവസരങ്ങൾ കുറയുമെന്ന് റിപ്പോർട്ടുകൾ
ആധുനിക സാങ്കേതിക വിദ്യകൾ ഭാവനയിൽ സൃഷ്ടിക്കുന്ന തന്റെ സങ്കല്പലോകത്തെ മറികടക്കുന്നതാണെന്നും അതിനാൽ സയൻസ് ഫിക്ഷൻ കഥകൾ എഴുതാൻ പ്രയാസപ്പെടുന്നുണ്ടെന്നും ജെയിംസ് കാമറൂൺ പറഞ്ഞു. റോളിങ് സ്‌റ്റോണിന് നൽകിയ അഭിമുഖത്തിലാണ് നിർമിത ബുദ്ധിയെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സംവിധായകൻ പരസ്യപ്പെടുത്തിയത്.

1984-ലാണ് ആദ്യത്തെ ടെർമിനേറ്റർ ചിത്രം പുറത്തിറങ്ങിയത്. അർണോൾഡ് ഷ്വാസ്‌നെഗർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ലോകമെങ്ങും നിരവധി ആരാധകരമുണ്ട്. യന്ത്രമനുഷ്യരുടെ ലോകത്തെ കഥപറയുന്ന സിനിമ പലരുടെയും ചൈൽഡ് ഹുഡ് ഫേവേറിറ്റിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.
Content Highlight: James Cameron warns of AI apocalypse in Rolling Stone interview

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

