ആരാധകർക്ക് ഇരട്ടി മധുരവുമായി ‘ജനനായകൻ’ എത്തുന്നത് ഈ ദിവസമോ?

Jana Nayagan Release Date

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ജനനായകന്റെ റിലീസ് കുരുക്കിലായി കിടക്കുന്നത് വിജയ് ആരാധകരെ വളരെയധികം നിരശരാക്കിയ സംഭവമാണ്. രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയയുടെ അവസാന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരുന്നത്. കാനഡ വിതരണക്കാരായ യോർക്ക് സിനിമാസ് അടുത്തിടെയിറക്കിയ ഔദ്യോഗിക പ്രഖ്യാപന പ്രകാരം ഏപ്രിൽ 30 ന് മുമ്പ് തിയേറ്ററുകളിൽ ചിത്രം റീലീസ് ചെയ്യില്ല.

സെൻസർ ബോർഡ് ചിത്രത്തിന് ഇതുവരെയും സർട്ടിഫിക്കേഷനും റേറ്റിംഗും നൽകിയിട്ടില്ലാത്തതിനാൽ തന്നെ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നത് അനിശ്ചിതത്വത്തിൽ തുടരുകയാണ്. ജന നായകൻ റിലീസ് തീയതിയെക്കുറി വളരെയധികം ഊഹാപോഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Also Read: ബോളിവുഡിൽ നിന്നും നെപ്പോട്ടിസം നേരിടേണ്ടി വന്നു; ‘സലാമേ ഇഷ്കിൽ’ എടുത്തത് പിഴവുകൊണ്ടായിരുനെന്ന് ഒരു സഹനടൻ പറഞ്ഞതായി പ്രിയങ്ക ചോപ്ര

ചില പ്രചാരണങ്ങൾ വിശ്വസിക്കുകയാണെങ്കിൽ ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ ആരാധകർക്കും തമിഴ് സിനിമാപ്രേമികൾക്കും ഇരട്ടിമധുരമായി നൽകുകയാണ് ചെയ്യുന്നത്. 2026 ജൂണിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ യാഥാർഥ്യമാകുകയാണെങ്കിൽ വിജയുടെ ജന്മദിനമായ 22-ാം തീയതി ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജനനായകൻ റിലീസാകുന്നത് വിജയ്‌യുടെ 52-ാം ജന്മദിനത്തോടനുബന്ധിച്ചായിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News