
മലയാളികളെയാകെ സങ്കടത്തിൽ ആഴ്ത്തിയതായിരുന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ, അതുല്യ കലാകാരൻ ശ്രീനിവാസന്റെ വിയോഗം. ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകർക്കൊപ്പം സാഹൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ന് ശ്രീനിവാസനെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി എത്തി. എന്നാൽ നടൻ ജയറാമിന് അന്ന് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ നടൻ വ്യാപക വിമർശനത്തിനും സൈബർ അറ്റാക്കിനുമടക്കം ഇരയായി.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ജയറാമിന് അന്ന് വരാൻ കഴിയാതിരുന്നത് എന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഉർവശി. അന്ന് ഉർവശിക്കും ശ്രീനിവാസനെ അവസാനമായി കാണാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് താനും ജയറാമും ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ കുടുങ്ങിപ്പോയതുകൊണ്ടാണ് വരാൻ കഴിയാതിരുന്നതെന്ന് നടി വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശിയുടെ വെളിപ്പെടുത്തൽ.
പാണ്ടിരാജന്റെ സിനിമയായിരുന്നു അത്.സിനിമയുടെ വളരെ ക്രൂഷ്യൽ ആയ ഘട്ടത്തിൽ ഷൂട്ടിംഗ് നിർത്തി വന്നാൽ ഡയറക്ടർക്കും പ്രൊഡ്യൂസർക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമായിരുന്നു. ശ്രീനിവാസന്റെ കുടുംബത്തിനും തങ്ങൾ വരാത്തതിന്റെ കാരണം വ്യക്തമായി അറിയാമായിരുന്നു, ഉർവശി പറഞ്ഞു. ജയറാമിനെതിരെ ഇതിന്റെ പേരിൽ വന്ന വിമർശനങ്ങൾ ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

