ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെതന്നെ 350 കോടി ക്ലബ് നേട്ടത്തില്‍ തിളങ്ങി ‘ദൃശ്യം 3’

Drishyam3 MOHANLAL

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 ഷൂട്ടിങ്ങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തിയെന്ന് നിര്‍മാതാവ് എം രഞ്ജിത്ത്.

ഷൂട്ടിങ്ങ് നടക്കവെ തന്നെ ഒരു പ്രാദേശിക ഭാഷാ ചിത്രം ഈ നേട്ടം കൈവരിക്കുന്നത് മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് തുല്യമാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ലോകമെമ്പാടുമുള്ള തീയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് ദൃശ്യത്തിന്റെ തന്നെ ഹിന്ദി പതിപ്പിന്റ നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസാണ്.

ALSO READ: ബോക്സോഫീസിനെ ഞെട്ടിച്ച് ‘എക്കോ’; ഒരാഴ്ചക്കിടെ വാരിക്കൂട്ടിയത് കോടികൾ

മറ്റു രണ്ട് ഭാഗങ്ങളെയും പോലെ ഹെവി ഇന്റലിജന്‍സ് ഈ ഭാഗത്തില്‍ ഉണ്ടാകില്ല പകരം നാലു വര്‍ഷങ്ങള്‍ക്ക് ശേഷമുളള ജോര്‍ജുകുട്ടിയുടെ മാറ്റങ്ങള്‍ക്കാകും ഊന്നല്‍ നല്‍കുന്നത്. ത്രില്ലര്‍ വിഭാഗത്തിന്റെ തലത്തൊട്ടപ്പനായ ജിത്തു ജോസഫിന്റെ ഏറ്റവും മികച്ച ചിത്രമായ ദൃശ്യം മലയാളി പ്രേക്ഷകര്‍ മാത്രമല്ല ചൈന കൊറിയ തുടങ്ങിയ അന്യഭാഷാ പ്രേക്ഷകര്‍ പോലും ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാള മനോരമ ഹോര്‍ത്തൂസിന്റ ‘ആകാശംതൊട്ട് മലയാള സിനിമ : ദി പവര്‍ ബിഹൈന്‍ഡ് ദി റൈസ്’ എന്ന പരിപാടിക്കിടെ സംസാരിക്കവെയാണ് എം രഞ്ജിത്ത് ഈ നേട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു സിനിമ വിജയിക്കുമ്പോള്‍ ആ വരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ ഭാഗം ലഭിക്കുന്നത് സര്‍ക്കാരിനാണ്. തുടരും ഇറങ്ങിയപ്പോള്‍ 55 കോടി ഷെയര്‍ ലഭിച്ചത് എന്നും എം രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News