പുത്തൻ ലുക്കിൽ ഞെട്ടിച്ച് ജോൺ എബ്രഹാം, ആളെ മനസിലാകുന്നില്ലല്ലോ എന്ന് ആരാധകർ

John Abraham new look

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ജോൺ എബ്രഹാം. കേരളത്തിലും വേരുകളുള്ള താരത്തിന് മലയാളികൾക്കിടയിലും വലിയ ആരാധകവൃന്ദമുണ്ട്. ജോണ്‍ എബ്രഹാമിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.

ക്ലീൻ ഷേവ് ചെയ്ത ജോൺ എബ്രഹാമിന്റെ പുത്തൻ ലുക്ക് ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നു. തന്റെ ടീം അംഗങ്ങളോടൊപ്പം ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് താരം. ചിത്രങ്ങൾ വൈറലായതോടെ നടനെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം കൂടുതൽ ചെറുപ്പമായെന്ന് പറയുന്നവരുമുണ്ട്.

1993-ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗിന്റെ ഹോളോകോസ്റ്റ് ഡ്രാമയായ ‘ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്’ ആണ് തന്നെ സിനിമയിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്ന് ജോൺ എബ്രഹാം വെളിപ്പെടുത്തിയിരുന്നു. നിരവധി സംഗീത വീഡിയോകളിലും മോഡലിംഗ് രം​ഗത്തും പ്രത്യക്ഷപ്പെട്ടതിന് ശേഷം, 2000-കളുടെ തുടക്കത്തിലാണ് അദ്ദേഹം സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്.

‘ജിസ’ത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന് ഒൻപത് വർഷങ്ങൾക്ക് ശേഷം 2012ലെ സ്ലീപ്പർ ഹിറ്റും ദേശീയ അവാർഡ് നേടിയതുമായ ചിത്രം ‘വിക്കി ഡോണറി’ലൂടെ ഒരു നിർമ്മാതാവെന്ന നിലയിൽ ജോൺ എബ്രഹാം യാത്ര ആരംഭിച്ചു. ആയുഷ്മാൻ ഖുറാനയും യാമി ഗൗതമും അണിനിരന്ന ‌ആദ്യ ഫീച്ചർ ഫിലിം കൂടിയായിരുന്നു ഇത്.

ALSO READ: ‘ശസ്ത്രക്രിയയ്ക്ക് പകരം ആയുർവേദം തെരഞ്ഞെടുത്തു, മൂന്ന് ദിവസം കൊണ്ട് നടന്നു’; അനുഭവം പങ്കുവെച്ച് അരവിന്ദ് സ്വാമി

അതിനുശേഷം ‘മദ്രാസ് കഫേ, ബട്‌ല ഹൗസ് , അറ്റാക്ക്’ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നി‌ർമാണത്തിലും അദ്ദേഹം പങ്കാളിയായി. അവയിൽ പലതിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു. 2025 ൽ പുറത്തിറങ്ങിയ ‘ദി ഡിപ്ലോമാറ്റ്’, ‘ടെഹ്‌റാൻ’ എന്നീ ചിത്രങ്ങളിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. അടുത്തതായി ‘ഫോഴ്‌സ് 3’ , മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയയെ ആസ്പദമാക്കി രോഹിത് ഷെട്ടി ഒരുക്കുന്ന ആക്ഷൻ സിനിമ എന്നിവയിൽ താരം വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ താരം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News