പ്രീ സെയിലിൽ കളം നിറഞ്ഞ് കളങ്കാവൽ

Kalmkaval pre-Sale

സിനിമാ പ്രേക്ഷകർ ഡിസംബർ മാസത്തിൽ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ കളങ്കാവൽ. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തിൽ മമ്മൂട്ടി എത്തുന്നു എന്ന വിവരവും സിനിമാ ആസ്വാദകരെ കളങ്കാവലിനായി കാത്തിരിക്കാനുള്ള പ്രതീക്ഷ കൂട്ടിയ ഘടകമാണ്. കുറുപ്പ് സിനിമയുടെ തിരക്കഥാകൃത്തായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് കളങ്കാവൽ.

മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തെത്തിയിട്ടുള്ള ടീസറുകളും ഗാനങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡയയിൽ ട്രെൻഡിങ്ങായിക‍ഴിഞ്ഞിട്ടുണ്ട്. നിയോ-നോയർ ക്രൈം ത്രില്ലർ ‍ഴോണറിലാണ് ചിത്രം എത്തുന്നത്.

Also Read: ഐ.എഫ്.എഫ്.കെയിൽ തിളങ്ങാൻ അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങളും

ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം പ്രീസെയിലിൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്നു മാത്രം ഒരു കോടിയിലധികം രൂപ ചിത്രം നേടിക‍ഴിഞ്ഞു. സോണി ലിവ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും നേരത്തെ വന്നിട്ടുണ്ടായിരുന്നു.

മമ്മൂട്ടി വിനായകൻ എന്നിവർ കൂടാതെ ബിൻ ഗോപിനാഥ്, രജിഷ വിജയൻ, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, വൈഷ്ണവി സായ് കുമാർ, ധന്യ അനന്യ, മോഹനപ്രിയ, സിന്ധു വർമ്മ, സിദ്ധി ഫാത്തിമ, സീമ, കബനി മുതലായവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News