
ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം കളംകാവൽ നാളെ തീയറ്ററുകളിൽ എത്തുകയാണ്. വളരെ ആകാംഷ നിറച്ച ചിത്രത്തിന്റെ ടീസറുകൾ ഇതിനോടകം തന്നെ ട്രെൻഡിങ് ആയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം നാളെ തീയറ്ററിൽ എത്തുമെന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുയാണ് നടൻ മമ്മൂട്ടി.
ഈ ചിത്രത്തിലൂടെയാണ് ജിതിൻ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ജിതിനും അദ്ദേഹത്തിന്റെ ടീമും മറക്കാനാവാത്ത ഒരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ തങ്ങളുടെ ഹൃദയവും ആത്മാവും സമർപ്പിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി തന്റെ പോസ്റ്റിൽ എടുത്തുപറഞ്ഞു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്.
ALSO READ: ബോളിവുഡിൽ 100 കോടി അടിച്ചെടുത്ത് ധനുഷ്; ‘തേരേ ഇഷ്ക് മേം’ മുന്നേറുന്നു
അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്നു മാത്രം ഒരു കോടിയിലധികം രൂപ ചിത്രം നേടികഴിഞ്ഞു. സോണി ലിവ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും നേരത്തെ വന്നിട്ടുണ്ടായിരുന്നു.
മമ്മൂട്ടി വിനായകൻ എന്നിവർ കൂടാതെ ബിൻ ഗോപിനാഥ്, രജിഷ വിജയൻ, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, വൈഷ്ണവി സായ് കുമാർ, ധന്യ അനന്യ, മോഹനപ്രിയ, സിന്ധു വർമ്മ, സിദ്ധി ഫാത്തിമ, സീമ, കബനി മുതലായവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

