ആ കൂളിങ് ​ഗ്ലാസ് മാറ്റിയുള്ള നോട്ടം; മമ്മൂട്ടി കമ്മിങ് ടു യൂ, ‘കളങ്കാവല്‍’ ടീസർ എത്തി

KALANGAVAL TEASER OUT

ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഹരം കൊള്ളിച്ചുകൊണ്ട് ഇതാ ജിതിന്‍ കെ ജോസ് ഒരുക്കുന്ന ‘കളങ്കാവല്‍’ ടീസർ എത്തിയിരിക്കുകയാണ്. 50 സെക്കന്റ് മാത്രമാണ് ദൈർഘ്യമെങ്കിലും അതിലൂടെ മിന്നിമാറുന്ന മമ്മൂട്ടിയുടെ ഭാവം ആരേയും ഒന്ന് ചിന്തിപ്പിക്കും. അത് കണ്ടാൽ തന്നെ അറിയാം, വരാൻ പോകുന്നത് ഒരു ഒന്നൊന്നര വില്ലന്റെ വരവ് തന്നെ ആയിരിക്കുമെന്ന്. മികച്ച പ്രതികരണമാണ് ടീസർ നേടുന്നത്.

ചിത്രത്തിന്റെ പോസ്റ്ററിലൂടെ പരിചിതമായ ചെക്ക് ഷർട്ടും കൂളിങ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കൂളിങ് ​ഗ്ലാസ് മാറ്റിയുള്ള നോട്ടത്തിലാണ് എല്ലാവരും വീണിരിക്കുന്നത്. അതിലൊരു പുച്ഛവും വഷളത്തരവും കാണാൻ കഴിയും.

ALSO READ: ‘എന്നെ ബൂട്ട് കൊണ്ട് ചവിട്ടി, രക്ഷകനെപ്പോലെയാണ് ആദ്യം കടന്നു വന്നത്’; പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും കൂട്ടുന്നത് തന്നെയാണ്. വിനായകനാണ് ചിത്രത്തിൽ അടുത്ത കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിബിൻ ഗോപിനാഥ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നു. ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News