
മലയാള സിനിമ ഇൻഡസ്ട്രി ഇതുവരെ കാണാത്ത തരത്തിൽ വ്യത്യസ്ഥമായ ശൈലിയിൽ നിർമിച്ച് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ‘ ലോക ചാപ്റ്റർ വൺ ചന്ദ്ര’ തീയറ്ററുകളിൽ നൂറ് ദിവസം പിന്നിട്ടു. മലയാളത്തിൽ ഈ സിനിമ സൃഷ്ടിച്ചത് പുതു ചരിത്രമായിരുന്നു. ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്‌ളെക്‌സ് സ്‌ക്രീനുകളിൽ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി എന്നിവിടങ്ങളിൽ ആണ് ചിത്രം 100 ദിവസം പ്രദർശിപ്പിച്ചത്. ഒ.ടി.ടി പ്ളാറ്റ് ഫോമുകളുടേയും മറ്റ് സിനിമ ആസ്വാദക മാർഗങ്ങളുടേയും കാലത്ത് ഒരു സിനിമ നൂറ് ദിവസം പിന്നിടുകയെന്നത് വലിയ നേട്ടമാണ്. കോവിഡ് കാലത്തിന് ശേഷം ഒന്നിൽ അധികം സ്‌ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ‘ലോക’.
ചിത്രത്തിൽ കല്യാണി പ്രിയദർശൻ്റെ പ്രകടനം ജനങ്ങൾ ഏറ്റെടുത്തതാണ്. നിരവധി അഭിനന്ദനങ്ങളും ഇതിന് കല്യാണി പ്രിയദർശന് ലഭിച്ചിരുന്നു. എന്നാൽ സിനിമയിൽ ഏറ്റവും മോശം ഘടകം താനായിരുക്കുമോയെന്ന സംശയം നിർമ്മാതാവായ ദുൽഖർ സൽമാനോട് പറഞ്ഞതായി ഇപ്പോൾ കല്യാണി പ്രിയദർശൻ പുറത്ത് പറഞ്ഞിരിക്കുകയാണ്.
Also Read: ഡക്കോട്ട ജോൺസണും അഡ്രിയൻ ബ്രോഡിക്കുമൊപ്പം കൃതി സനോൺ; വൈറലായി ചിത്രങ്ങൾ
‘ചന്ദ്ര എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ ആവശ്യമായ കഴിവ് എനിക്കില്ല, കാര്യങ്ങൾ ചെയ്യാൻ ഒരുപാട് സമയമെടുകുമെന്നും ഞാൻ ഉറച്ചുവിശ്വസിച്ചു. ചന്ദ്ര എന്ന കഥാപാത്രത്തെ ഭാവരഹിതയായാണ് സംവിധായകൻ ചിത്രീകരിച്ചത്. മുഖത്തെ ഭാവങ്ങൾ പോലും അദ്ദേഹം നിയന്ത്രിച്ചു. ഇത് വളരെ ബുദ്ധിമുട്ടിച്ചു. കാരണം താൻ എപ്പോഴും ഊർജസ്വലയായി നിൽക്കുന്ന വ്യക്തിയാണ്. ഭാവരഹിതമായി നിൽക്കുന്നത് തന്റെ പോരായ്മയായും ജനങ്ങൾ വിലയിരുത്തുമോയെന്ന സംശയവും തനിക്കുണ്ടായിരുന്നു ഈ സിനിമയിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം പ്രേക്ഷകരെക്കുറിച്ച് ഊഹിക്കാതിരിക്കുക എന്നതാണ്,’ കല്യാണി പറഞ്ഞു. ഒരു മാഗസീന് കൊടുത്ത അഭിമുഖത്തിലാണ് പ്രതികരണം. ആഗോള തലത്തിൽ നൂറ് കോടി നേടിയ ചിത്രം സംവിധാനം ചെയ്തത് ഡൊമനിക് അരുണാണ്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് സിനിമ നിർമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


