“ചിലർ ചിരിപ്പിക്കും; മറ്റു ചിലർ ചിന്തിപ്പിക്കും; ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്ത അസാധാരണ പ്രതിഭ”; കമൽഹാസൻ

kamalhasan

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കമല്‍ഹാസന്‍. ചില കലാകാരന്മാർ നമ്മെ വിനോദിപ്പിക്കും , മറ്റുചിലർ ചിന്തിപ്പിക്കുന്നു, ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്ത അസാധാരണ പ്രതിഭയാണെന്ന് കമൽഹാസൻ പറഞ്ഞു.

സത്യം വിളിച്ച് പറഞ്ഞ ചിരിയായിരുന്നു അദ്ദേഹത്തിന്റേതെന്ന് കമൽഹാസൻ തന്റെ സമൂഹ മാധ്യമ പേജുകളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ: ‘പ്രിയ സുഹൃത്ത് ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നത്; നഷ്ടമായത് മികച്ച നടനേയും അതിലുപരി നല്ലൊരു മനുഷ്യനേയും’; സഹപാഠിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി രജനികാന്ത്

”ചില കലാകാരന്മാര്‍ വിനോദിപ്പിക്കുന്നു, ചിലര്‍ ഉണര്‍ത്തുന്നു, മറ്റ് ചിലര്‍ ചിന്തിപ്പിക്കുന്നു. എന്നാല്‍ ശ്രീനിവാസന്‍ ഇവയെല്ലാം ഒരുപോലെ ചെയ്തു. സത്യം വിളിച്ചു പറയുന്ന ഒരു ചിരിയിലൂടേയും ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടേയും. ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആരാധകരുടേയും ദുഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു” എന്നാണ് കമൽഹാസൻ കുറിച്ചത്.

ALSO READ: ‘എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്’; മഞ്ജു വാര്യർ

English summary : Actor Kamal Haasan expressed deep sorrow over the demise of Malayalam actor Sreenivasan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News