
ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന കൂട്ട് കെട്ടാണ് കമൽ ഹാസൻ രജനി കാന്ത് കൂട്ട് കെട്ട്. കാലങ്ങളായി സിനിമ ലോകം ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ കൊതിക്കുകയാണ്. എന്നാൽ നിരവധിയായ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. നിരവധി സംവിധായകരാണ് ഇവരെ ഒരുമിച്ച് സിനിമയിറക്കാനും കാത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്ത് വന്നിരുന്നു.
ഏറ്റവുമൊടുവിൽ ലോകേഷ് കനകരാജ് ഇവരെ രണ്ട് പേരേയും കോർത്തിണക്കി സിനിമയെടുക്കാൻ പോകുന്നുവെന്ന വാർത്തയായിരുന്നു അത്.എന്നാൽ ആ കൂട്ട് കെട്ടിൽ നിന്നും പിന്മാറുകയാണെന്നും അതിനുള്ള കാരണങ്ങളുമാണ് ഇപ്പോൾ ലോകേഷ് പുറത്ത് വിട്ടിരിക്കുന്നത്.
താരങ്ങളുമായി ചർച്ച നടത്തിയിരുന്നെന്നും എന്നാൽ പിന്നീട് പിന്മാറുകയായിരുന്നുവെന്നും ലോകേഷ് കനകരാജ് അറിയിച്ചു. ക്രിയാത്മകമായ വിയോജിപ്പുകളാണ് പിന്മാറ്റത്തിന് കാരണമെന്ന് ചെന്നൈയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ ലോകേഷ് പറഞ്ഞു.ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം ലഘുവായ ഒരു സിനിമ ചെയ്യാനാണ് രജനീകാന്തും കമൽ ഹാസനും താല്പര്യപ്പെടുന്നതെന്ന് ലോകേഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

