കാന്താര ചാപ്റ്റർ 1 ബോക്സോഫീസിൽ ആദ്യദിനം എത്ര കോടി നേടി?

kantara chapter 1

ദേശീയ അവാർഡ് നേടിയ റിഷഭ് ഷെട്ടി നായകനായ കാന്താര ബോക്സോഫീസിലും വലിയ ഹിറ്റായിരുന്നു. ഇപ്പോൾ അതിന്‍റെ തുടർ ഭാഗമായ കാന്താര ചാപ്റ്റർ 1 തിയറ്ററുകളിലെത്തിയിരിക്കുന്നു. ആദ്യദിനം. പ്രമുഖ ട്രേഡ് ട്രാക്കർ സാക്നിൽക്കിന്റെ ആദ്യ കണക്കുകൾ പ്രകാരം, എല്ലാ ഭാഷകളിൽനിന്നുമായി കാന്താര ചാപ്റ്റർ വൺ, 60 കോടി രൂപ നേടി. ഹിന്ദിയിൽ ഈ ചിത്രം ഏകദേശം 19–21 കോടി രൂപ നേടിയെന്നും സക്നിൽക്ക് വ്യക്തമാക്കുന്നു.

ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഫെസ്റ്റിവൽ റിലീസായും ഈ ചിത്രം കണക്കാക്കപ്പെടുന്നു. ഋഷഭ് ഷെട്ടി നായകനായ കാന്താര ചാപ്റ്റർ 1 ഹിന്ദി വിപണിയിൽ ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ ഓപ്പണിംഗ് കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കി. 54 കോടി രൂപ കളക്ഷൻ നേടിയ യാഷിന്റെ കെജിഎഫ്: ചാപ്റ്റർ 2 ആണ് ഇക്കാര്യത്തിൽ ഒന്നാമത്.

പൂജാ റിലീസായി തിയറ്ററുകളിലെത്തിയ കാന്താര ചാപ്റ്റർ 1 കന്നഡ ചിത്രം ധർമ്മ പ്രൊഡക്ഷൻസിന്റെ സണ്ണി സംസ്‌കാരി കി തുളസി കുമാരിയുമായാണ് ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. വരുൺ ധവാൻ, ജാൻവി കപൂർ, രോഹിത് സരഫ്, സന്യ മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം 9.25 കോടി രൂപ നേടി. 125 കോടി രൂപ ബജറ്റിലാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര 2 നിർമ്മിച്ചിരിക്കുന്നത്.

Also Read- 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ; 50,000 ഷോകള്‍; പുതുചരിത്രം കുറിച്ച് ജൈത്രയാത്ര തുടർന്ന് ‘ലോക’

റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര ചാപ്റ്റർ 1ൽ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും റിഷഭ് ഷെട്ടിയാണ്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരോടൊപ്പം ചിത്രത്തിന്‍റ രചനയിലും റിഷഭിന് പങ്കാളിത്തമുണ്ട്.

2024-ൽ കാന്താര എന്ന ചിത്രത്തിന് റിഷഭ് ഷെട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും ഈ ചിത്രം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News