
പുതിയ മേഖലകളിലേക്ക് അനുദിനം വളർന്ന് പന്തലിക്കുന്ന മലയാള സിനിമയിൽ ഇനി എത്താൻ പോകുന്നത് ഒരു മ്യൂസിക്കൽ ഹൊറർ സിനിമയാണ്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് മലയാളത്തിലെ ആദ്യ ഹൊറർ സിനിമയായ ‘കറക്കം’ സംവിധാനം ചെയ്യുന്നത്. ഇതിലെ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. യക്ഷിയെ കറക്കമെന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് വലിയ സ്വീകര്യതാണ് സമൂഹമാധ്യമത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത്.
സിനിമയുടെ വ്യത്യസ്തമായ ആഖ്യാനവും ഗാനത്തിലൂടെ വ്യക്തമാകുന്നുണ്ട്. കോമഡിയും ഭയവും ഒളിഞ്ഞിരിക്കുന്നതാണ് ഗാനം. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിപരിക്കുന്നതും സാം സിഎസ് ആണ്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്കും സംഗീതം പകർന്നത് സാം സിഎസാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ വ്യത്യസ്തമായി നിരവധി പരീക്ഷണങ്ങൾ നടത്തിയതായും സംഗീത സംവിധായകൻ പറഞ്ഞിരുന്നു.
Also read; റിലീസിനൊരുങ്ങി ജീത്തു ജോസഫ്- ബിജു മേനോൻ- ജോജു കൂട്ടുകെട്ടിലിറങ്ങുന്ന ‘വലതു വശത്തെ കള്ളൻ’
ചിത്രത്തിന്റെ ക്വിർക്കി ഹൊറർ–കോമഡി ലോകത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന, വിചിത്രവും ആകർഷകവുമായ ഒരു മ്യൂസിക്കൽ അനുഭവമാണ് ഈ ഗാനം. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർഥ് ഭരതൻ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

